Thursday November 15th, 2018 - 12:26:pm
topbanner

വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

Jikku Joseph
വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നതായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് അറിയിച്ചു.

ബിസിനസ് മേഖലയെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതാണ് വാട്‌സ്ആപ്പ് ബിസിനസ് ആപ്പ്. ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, മെക്‌സിക്കോ, യുഎസ്, ബ്രിട്ടന്‍ എന്നീ ആറു രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് വാട്‌സ് ആപ്പിന്റെ മറ്റു പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായ സ്വതന്ത്ര ആപ്ലിക്കേഷനാണ്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ ആപ്പുകളുപയോഗപ്പെടുത്തി മികച്ച ബിസിനസ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്ന് സുക്കര്‍ബെര്‍ഗ് പറഞ്ഞു.

English summary
whatsapp business app has over 3 million users, says facebook
topbanner

More News from this section

Subscribe by Email