Friday November 16th, 2018 - 2:34:am
topbanner

വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തവരില്‍ നിന്നും വീണ്ടും സന്ദേശങ്ങള്‍ ലഭിക്കുന്നു

Jikku Joseph
വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തവരില്‍ നിന്നും വീണ്ടും സന്ദേശങ്ങള്‍ ലഭിക്കുന്നു

അടുത്തിടെയായി ഒരുപാട് ഫീച്ചറുകളാണ് വാട്‌സ്ആപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

എന്നാല്‍ ഇപ്പോള്‍ വാട്‌സ്ആപ്പിനെ കുറിച്ച് വന്നിരിക്കുന്ന വാര്‍ത്ത പുതിയ ഫീച്ചറിനെക്കുറില്ല. വാട്സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല.

വാട്സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്നം ഇല്ല. ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുളളത്. ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് താഴെ അണ്‍ബ്ലോക്ക് എന്ന ഓപ്ഷനും കാണാന്‍ സാധിക്കും.

English summary
whatsapp bug block contacts not working
topbanner

More News from this section

Subscribe by Email