Thursday November 15th, 2018 - 4:02:pm
topbanner

വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് ലൈവായി; ഉപയോഗിക്കാന്‍ ചെയ്യേണ്ടത്

suji
വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് ലൈവായി; ഉപയോഗിക്കാന്‍ ചെയ്യേണ്ടത്

ഒടുവില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. വോയ്‌സ് കോളിനും, വീഡിയോ കോളിംഗിനും ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഈ ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ ഉപയോഗിക്കാം.

നാല് പേര്‍ക്ക് വരെയാണ് ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ സൗകര്യമുണ്ടാവുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോക്താക്കള്‍ക്ക് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതായി വാട്‌സ്ആപ്പ് വ്യക്തമാക്കി. പ്രതിദിനം 2 ബില്ല്യണ്‍ മിനിറ്റുകളാണ് ഉപയോക്താക്കള്‍ ഈ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തിയത്.

ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകള്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് വാട്‌സ്ആപ്പ് അറിയിക്കുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലാണ് ഗ്രൂപ്പ് കോളുകളും പ്രവര്‍ത്തിക്കുക.

വാട്‌സ്ആപ്പ് തുറന്ന് വീഡിയോ കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. വലത് മൂലയില്‍ പുതിയ 'ആഡ് പാര്‍ട്ടിസിപ്പന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്ടില്‍ നിന്നും താല്‍പര്യമുള്ള വ്യക്തിയെ വീഡിയോ ചാറ്റില്‍ ചേര്‍ക്കാം. തുടര്‍ന്ന് വീഡിയോ ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഫീച്ചര്‍ ഉപയോഗിക്കാം.

 

Read more topics: whatsApp group,calling feature
English summary
whatsApp group video calling feature is live heres how you can use it
topbanner

More News from this section

Subscribe by Email