topbanner
Sunday February 18th, 2018 - 2:21:pm
topbanner
Breaking News

വോഡഫോണും ഇന്റക്സും ഒരുമിക്കുന്നു; പുതിയ ഓഫറുകളും പ്രഖ്യാപിച്ചു

Jikku Joseph
വോഡഫോണും ഇന്റക്സും ഒരുമിക്കുന്നു; പുതിയ ഓഫറുകളും പ്രഖ്യാപിച്ചു

വോഡഫോണും ഇന്റക്സ് ടെക്നോളജിയുമായി ചേര്‍ന്ന് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 100 രൂപ വരെയുള്ളതോ അതില്‍ കൂടുതലോ ഉള്ള ഒരു മാസത്തെ റീചാര്‍ജിന് 2ജി ഇന്റക്സ് ഫീച്ചര്‍ ഫോണില്‍ 900 രൂപ വരെ ക്യാഷ്ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എല്ലാ 2ജി ഇന്റക്സ് ഫീച്ചര്‍ ഫോണിനും 180 ദിവസത്തെ റീപ്ലെയ്സ്മെന്റ് വാറന്റിയും ഇന്റക്സ് നല്‍കുന്നുണ്ട്.

2ജി ഇന്റക്സ് ഹാന്‍ഡ്സെറ്റ് ഫോണ്‍ ഉപയോഗിക്കുന്ന വോഡഫോണ്‍ ഉപഭോക്താവിന് എല്ലാ മാസവും 50 രൂപ അധിക ടോക് ടൈം ലഭിക്കുന്നതിലൂടെ 18 മാസം കൊണ്ട് 900 രൂപ ലാഭിക്കാം. എസ്എംഎസ്, വോയ്സ് കോള്‍, മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ നിലവിലുള്ളതും വരാനിരിക്കുന്ന 2ജി ഇന്റക്സ് ഫീച്ചര്‍ ഫോണിലും ഈ ഓഫറുകള്‍ ഒക്ടോബര്‍ 31വരെ ലഭിക്കും.

Read more topics: vodafone, intel, combined, new offers
English summary
vodafone and intel combined with new offers
topbanner

More News from this section

Subscribe by Email