Friday September 21st, 2018 - 4:12:am
topbanner
Breaking News

ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായി വിവോ വി11 പ്രോ ഇന്ത്യയില്‍; വില 25,990 രൂപ

suji
ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായി വിവോ വി11 പ്രോ ഇന്ത്യയില്‍; വില 25,990 രൂപ

മുംബൈ: ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എത്തിച്ച് വിവോ. 25,990 രൂപ വിലയിട്ട് വിവോ വി11 പ്രോയാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. സെപ്റ്റംബര്‍ 6ന് പ്രീ ബുക്കിംഗ് ആരംഭിക്കുന്ന വി11 പ്രോയുടെ വില്‍പ്പന 12ാം തീയതി ആരംഭിക്കും.

ഡിസ്‌പ്ലേയില്‍ ഉള്‍പ്പെട്ട ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ടെക്‌നോളജിയ്‌ക്കൊപ്പമാണ് വിവോ വി11 പ്രോ എത്തുക. അതായത് സ്‌ക്രീനില്‍ ടാപ്പ് ചെയ്താല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യപ്പെടും. വിവോ നെക്‌സ്, വിവോ എക്‌സ്21 എന്നീ ഫോണുകള്‍ക്കൊപ്പമാണ് ഈ സെന്‍സര്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

ഫുള്‍ എച്ച്ഡി, 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി11 പ്രോയ്ക്കുള്ളത്. ഇതിന് മുകളില്‍ 2.5ഡി ഗ്ലാസും ഉള്‍പ്പെടുത്തി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ചെറിയ വെളിച്ചത്തിലും ഫോട്ടോഗ്രാഫി മിഴിവുറ്റതാക്കാന്‍ ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജി ഉള്‍പ്പെട്ട ഡ്യുവല്‍ ക്യാമറയാണുള്ളത്. 12 എംപി, 5 എംപി സെന്‍സര്‍ ക്യാമറകളും, 25 എംപി സെല്‍ഫി എഐ ലൈറ്റിംഗ് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 3400എംഎഎച്ച് ബാറ്ററിയാണ് ശക്തിയേകുന്നത്.

 

English summary
vivo v11 pro with in display fingerprint sensor launched in india
topbanner

More News from this section

Subscribe by Email