Wednesday September 26th, 2018 - 2:33:am
topbanner

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ആ തലവേദനയ്ക്ക് അവസാനമാകുന്നു

suji
വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ആ തലവേദനയ്ക്ക് അവസാനമാകുന്നു

വാട്‌സ്ആപ്പ് പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. നോട്ടിഫിക്കേഷന്‍ ബാറില്‍ വച്ച് തന്നെ ചാറ്റ് മ്യൂട്ട് ചെയ്യാനും സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കും.

ചാറ്റ് വന്നാല്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്‍ക്ക് ചെയ്യുന്നത്. സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാനുമാകും.
ശല്യം ചാറ്റുകളും മ്യൂട്ട് ചെയ്ത് വയ്ക്കാന്‍ നോട്ടിഫിക്കേഷന്‍ ബാറില്‍ അവസരമുണ്ടാകും. ആപ്പ് തുറക്കാതെ തന്നെ സന്ദേശം നിശബ്ദമാക്കാന്‍ കഴിയും.

വാട്‌സ്ആപ്പിന്റെ 2.18.214 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

Read more topics: new features,whats app
English summary
two new features for whats app
topbanner

More News from this section

Subscribe by Email