Monday November 19th, 2018 - 1:10:pm
topbanner

ട്വിറ്ററില്‍ പരിമിധികളില്ലാതെ ട്വീറ്റ് ചെയ്യാം

NewsDesk
ട്വിറ്ററില്‍ പരിമിധികളില്ലാതെ ട്വീറ്റ് ചെയ്യാം

ട്വിറ്റര്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്കും പരിവഭവങ്ങള്‍ക്കും പരിഹാരമാകുന്നു. എന്നു എപ്പോഴും ട്വിറ്റര്‍ ഉപഭോക്താക്കള്‍ ട്വിറ്ററിലെ വേള്‍ഡ്‌സ് പരിമിതിയെ കുറിച്ച് ആശങ്കാകുലരായിരുന്നു. അവര്‍ എന്നും പരാതികള്‍ ഉന്നയിച്ചിരുന്നു. ആ പരാതികള്‍ക്കാണ് ഇപ്പോള്‍ കമ്പനി പരിഹാരം കാണുന്നത്.

140 അക്ഷരങ്ങളില്‍ കൂടുതല്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കാതിരുന്ന ട്വിറ്റര്‍ ആ പരിമിധി മാറ്റാന്‍ തീരുമാനിച്ചു. ഇനി ട്വറ്ററില്‍ ട്വീറ്റ് ചെയ്യുന്നതിന്റെ അക്ഷരപരിധി 10,000 വരെ ആക്കാനാണ് തീരുമാനം. ഇത് മാര്‍ച്ചില്‍ നടപ്പിലാക്കുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്നു കരുതുന്ന ഈ പുതിയ ഫീച്ചര്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴുള്ള ഈ അക്ഷരപരിധി മൂലം 140 അക്ഷരങ്ങളില്‍ കൂടുതല്‍ ട്വീറ്റ് ചെയ്യണ്ടി വരുന്നവര്‍ വാക്കുകളുടെ സ്‌ക്രീന്‍ഷോട്ടാണ് ട്വീറ്റ് ചെയ്യുന്നത്.

14 അക്ഷരങ്ങള്‍ എന്ന പരിധി എടുത്ത് കളയുന്നതോടെ, മൈക്രോ ബ്ലോഗ്ഗിങ്ങും, ഹെഡ് ലൈന്‍ ന്യൂസും മാത്രം എന്നതില്‍ നിന്ന് മാറി ബ്ലോഗിങ്ങ് കൂടുതല്‍ ജനകീയമാകുമെന്ന് ട്വിറ്റര്‍ അധികൃതര്‍ കരുതുന്നു. ടൈംലൈനില്‍ 140 അക്ഷരങ്ങളില്‍ കൂടുതല്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ നേരിടുന്ന വിലക്ക് മാര്‍ച്ചോടെ നീങ്ങും, പകരം അക്ഷരപരിധി കഴിഞ്ഞു എന്ന മുന്നറിയിപ്പായിരിക്കും ലഭിക്കുക. ടൈംലൈന്‍ ഇപ്പോഴുള്ളത് പോലെത്തന്നെ നില നിലനിര്‍ത്തും.

English summary
twitter planning 10,000- character limit for tweets
topbanner

More News from this section

Subscribe by Email