Thursday August 16th, 2018 - 2:47:am
topbanner
Breaking News

അക്ഷരപരിധി ഉയര്‍ത്തി ട്വിറ്ററിന്റെ പരീക്ഷണം

Jikku Joseph
അക്ഷരപരിധി ഉയര്‍ത്തി ട്വിറ്ററിന്റെ പരീക്ഷണം

യൂസര്‍മാര്‍ക്ക് ഡയറക്ട് മെസേജുകള്‍ അയക്കുന്നതിനുള്ള അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയര്‍ത്തി ട്വിറ്ററിന്റെ പരീക്ഷണം. ഇപ്പോള്‍ ട്വീറ്റുകളുടെ അക്ഷര പരിധി 140 ക്യാരക്ടറുകളാണ്. എന്നാല്‍ പരീക്ഷണാര്‍ഥം ഒരു കൂട്ടം യൂസര്‍മാര്‍ക്ക് ട്വീറ്റില്‍ അതിന്റെ ഇരട്ടി ക്യാരക്ടറുകള്‍ അനുവദിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍.




ഇതിനെ തുടര്‍ന്ന് മികച്ച പ്രതികരണമാണ് അമേരിക്കയിലും മറ്റും ഉണ്ടാകുന്നത്. എന്നാല്‍ ചെറിയ സന്ദേശങ്ങളാണ് ട്വിറ്ററിന്റെ ഭാംഗി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ട്വിറ്റര്‍ പുതിയ അക്ഷര പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിക്കും. മലയാളം പോലുള്ള ഭാഷകളില്‍ ട്വിറ്ററിന്റെ അക്ഷര പരിധി വലിയ തടസമാണ് ആശയ പ്രകാശനത്തിന് സൃഷ്ടിക്കുന്നത്.

English summary
twitter just doubled the character limit for tweets
topbanner

More News from this section

Subscribe by Email