Sunday November 18th, 2018 - 5:40:am
topbanner

ട്വിറ്ററില്‍ സുരക്ഷാ വീഴ്ച; 330 മില്യണ്‍ ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

Jikku Joseph
ട്വിറ്ററില്‍ സുരക്ഷാ വീഴ്ച; 330 മില്യണ്‍ ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഉപയോക്താക്ക് നിര്‍ദേശവുമായി ട്വിറ്റര്‍. ലോകത്താകമാനമുള്ള 330 മില്യണ്‍ ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു.

കമ്പനിയുടെ സെര്‍വറിലെ പാസ്‌വേര്‍ഡുകള്‍ക്ക് സുരക്ഷയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് മാറ്റാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാരാരും ഇവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ല.


ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര പാസ്‌വേര്‍ഡുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിരവധി പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ട്വിറ്റര്‍ ക്ഷമചോദിച്ചു.

English summary
twitter suggests all of its users change their passwords after leaving them unprotected
topbanner

More News from this section

Subscribe by Email