Wednesday November 14th, 2018 - 2:51:am
topbanner

നോക്കിയായുടെ ഈ മോഡലുകള്‍ എല്ലാം ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

Jikku Joseph
നോക്കിയായുടെ ഈ മോഡലുകള്‍ എല്ലാം ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

ഏപ്രില്‍ മാസത്തോടെ നോക്കിയായുടെ മൂന്ന് മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന് ടെക് മാധ്യമങ്ങള്‍. നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഫോണുകളാണ് ഇന്ത്യയിലെത്തുന്നത്. 2018-ല്‍ നടക്കുന്ന MWC കോണ്‍ഫറന്‍സില്‍ എച്ച്എംഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എച്ച്എംഡി ഗ്ലോബല്‍ ഇതിനകം തന്നെ നോക്കിയ 6 ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ട്.

ഫോണുകളുടെ ഗ്ലോബല്‍ ലോഞ്ച് MWCയില്‍ ഉണ്ടായിരിക്കും. മറ്റു രണ്ട് സ്മാര്‍ട്ട്ഫോണുകളായി എത്തിയിരിക്കുന്നത് നോക്കിയ 1 നോക്കിയ 9 എന്നിവയാണ്. എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച ഏറ്റവും ശക്തമായ ഫോണായിരിക്കും നോക്കിയ 9 എന്നാണ് വിവരം. എന്നാല്‍ ഫോണുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിച്ചില്ല.

English summary
three nokia phone launch india
topbanner

More News from this section

Subscribe by Email