Wednesday November 14th, 2018 - 7:48:pm
topbanner

മൂന്ന് സൂപ്പര്‍ സെല്‍ഫി ഫോണുകളുമായി സോണിയെത്തും

Jikku Joseph
മൂന്ന് സൂപ്പര്‍ സെല്‍ഫി ഫോണുകളുമായി സോണിയെത്തും

മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി സോണി ഇന്ത്യ എത്തുന്നു. എക്‌സപീരിയ എക്‌സ എ ടു, എക്‌സ എ ടു അള്‍ട്രാ, എല്‍ ടു എന്നിവയാണ് പുറത്തിറക്കുന്നത്. സൂപ്പര്‍ സെല്‍ഫിയാണ് ഈ ഫോണുകളുടെ പ്രത്യേകത.

സ്ലോ മോഷന്‍ ചിത്രീകരണവും ഫിംഗര്‍ പ്രിന്റ് സെന്‍സറിങ്ങും മൂന്ന് ഫോണുകളിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. ഇരട്ട ഫ്രന്റ് ക്യാമറയാണ് എക്‌സപീരിയ എക്‌സ എ ടു അള്‍ട്രാ ഫോണുകളില്‍ ലഭിച്ചിരിക്കുന്നത്.

16 എംപി ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയും 8 എംപിയുള്ള സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സുമുള്ള രണ്ട് ക്യാമറകളാണ് ഫോണുകളില്‍ ഒരുങ്ങുന്നത്. അതിവേഗ ഡൗണ്‍ലോഡ് സ്പീഡും അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേയും അത്യാകര്‍ഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങള്‍ക്ക് പോലും കാണാനാകാത്ത മോഷന്‍ ക്യാപ്ചര്‍ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോണ്‍.

English summary
three new handsets announced by sony
topbanner

More News from this section

Subscribe by Email