Monday May 20th, 2019 - 4:35:am
topbanner
topbanner

മെസഞ്ചറും വിവരങ്ങള്‍ ചോര്‍ത്തുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

Jikku Joseph
മെസഞ്ചറും വിവരങ്ങള്‍ ചോര്‍ത്തുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഫെയ്‌സ്ബുക്കിന് വീണ്ടും തിരിച്ചടി. ഫെയ്‌സ്ബുക്ക് മെസഞ്ചറിനെതിരെയാണ് പുതിയ ആരോപണം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ മെസഞ്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താവിന്റെ അനുമതിയില്ലാതെ ഡേറ്റാവിവരങ്ങള്‍ ഫെയ്സ്ബുക്ക് ചോര്‍ത്തിയെന്നാണ് പരാതി.

മൂന്നുപേര്‍ ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതി സമീപിക്കുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.1നു മുന്‍പ് ഉപയോക്താവ് അറിയാതെ ഫെയ്‌സ്ബുക്ക് മെസഞ്ചറിന് ഡേറ്റാവിവരങ്ങള്‍ കൈമാറാന്‍ അനുമതി കൊടുത്തിരുന്നു. എങ്കില്‍ പിന്നീട് പുതിയ വേര്‍ഷനുകളിലെല്ലാം അവര്‍ ആ അനുമതി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം.

തങ്ങള്‍ ശേഖരിച്ച ഈ വിവരങ്ങള്‍ ഡിലീറ്റു ചെയ്യാന്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ ഡിലീറ്റു ചെയ്തിട്ടും പിന്നെയും വ്യക്തിഗത ആര്‍ക്കൈവുകള്‍ ഡൗണ്‍ലോഡു ചെയ്തു പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ അവിടെത്തന്നെ കാണപ്പെടുന്നുവെന്നാണ് ആരോപണം.

 

English summary
three users sue facebook over collection of call and text history
topbanner

More News from this section

Subscribe by Email