സ്മാര്‍ട്ട്ഫോണുകളുടെ ലോകത്ത് വലുപ്പമാണ് എല്ലാ കമ്പനികളുടെയും ലക്ഷ്യം. എന്നാല്‍ ഒരു കമ്പനി മാത്രം ഫോണുകളുടെ വലുപ്പം ചെറുതാക്കി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ അതും ഏറ്റവും ചെറിയ ബാറ്ററിയുമായി വരികയാണ് ഇവര്‍.
2011ല്‍ ഫോണ്‍ പുറത്തിറക്കിയ പാം എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുമായി തിരിച്ചുവരവിന് ഒരുങ്ങുന്നത്. പെപ്പിറ്റോ എന്നാണ് തങ്ങളുടെ കുഞ്ഞന്‍ ഫോണിന് ഇവര്‍ കോഡ് നാമം നല്‍കിയിട്ടുള്ളത്.
3.3 ഇഞ്ച് ഡിസ്പ്ലേയുള്ള പാം പെപ്പിറ്റോയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് പ്രതീക്ഷ. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇത് ഉടന്‍ രംഗപ്രവേശം ചെയ്യുമെന്നാണ് കരുതുന്നത്.
800എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുണ്ടാവുക. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സൗകര്യങ്ങളും പെപ്പിറ്റോയില് ഉള്‍പ്പെടും.