Wednesday November 21st, 2018 - 7:43:am
topbanner

മൊബൈലില്‍ ചാര്‍ജില്ലെന്ന് പരിഭവം പറയുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ചൈനീസ് കമ്പനികള്‍

NewsDesk
മൊബൈലില്‍ ചാര്‍ജില്ലെന്ന് പരിഭവം പറയുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ചൈനീസ് കമ്പനികള്‍

മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ചൈനയെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയ്ക്കുകയാണ് ഇവര്‍ വീണ്ടും വീണ്ടും. ആപ്പിളിനുനേരെയാണ് ചൈനയിലെ കമ്പനികളുടെ ഇപ്പോഴത്തെ വെല്ലുവിളി. ഒരു ദിവസം പോലും പല സ്മാര്‍ട്ട്‌ഫോണുകളിലും ചാര്‍ജ് നില്‍ക്കാത്ത സാഹചര്യത്തിലാണ് ഒരുദിവസം ചാര്‍ജ് ചെയ്താല്‍

15 ദിവസം വരെ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണുമായി ചൈന എത്തിയിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ഓക്കിടെല്ലാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. കെ 10,000 എന്നാണ് ഓക്കിടെല്‍ ഈ സ്മാര്‍ട്ട്‌ഫോണിന് പേരു നല്‍കിയിരിക്കുന്നത്.വിലയുടെ കാര്യത്തിലും ഓക്കിടെല്‍ മൊബൈല്‍ പ്രേമികളെ അത്ഭുതപ്പെടുത്തും. 16,000 രൂപ മാത്രമാണ് ഫോണിനുള്ളത്. 10,000 എംഎഎച്ച് ഭീമന്‍ ബാറ്ററിയാണ് ഫോണില്‍ ഒരുക്കിയത്.

ഐ ഫോണ്‍ 6 എസ് പ്ലസിനെക്കാള്‍ മൂന്നു മടങ്ങ് ചാര്‍ജ് നീണ്ടുനില്‍ക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശം. 720*1280 പിക്‌സല്‍ റെസല്യൂഷനുള്ള 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പ്രോസസര്‍ 1 ജിഹര്‍ട്ട്‌സ് ക്വാഡ്‌കോര്‍ മീഡിയടെക്ക് പ്രോസസര്‍ കരുത്ത് പകരുന്നു.

രണ്ടു ജിബി റാമിന് പുറമേ 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. എച്ച്ഡിആര്‍, ഫേസ് ഡിറ്റക്ഷന്‍, പനോരമ, ആന്റി ഷേക്ക് എന്നീ സവിശേഷതകളും ഫോണിന് കരുത്ത് പകരുന്നു. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ മാത്രമാണ് ചെറിയ തിരിച്ചടി.എട്ട് എംപി പിന്‍ക്യാമറയും രണ്ട് എംപി മുന്‍ ക്യാമറയുമാണ് ഉള്ളത്.

Read more topics: smartphone ,battery, mobile
English summary
smartphone with 15 day battery life
topbanner

More News from this section

Subscribe by Email