topbanner
Thursday December 14th, 2017 - 10:41:pm
topbanner
topbanner

ഏറ്റവും വില കുറഞ്ഞ 4 ജി പിന്തുണയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ് രംഗത്ത്

suvitha
ഏറ്റവും വില കുറഞ്ഞ 4 ജി പിന്തുണയുള്ള സ്മാർട്ട്  ഫോണുമായി സ്വൈപ് രംഗത്ത്

4ജി ഫോണുകള്‍ ആദ്യം വിപണിയില്‍ ഇറങ്ങിയ വിലയിലല്ല പിന്നീട് ഉണ്ടായത്. 4 ജി തരംഗം തന്നെയായിരുന്നു പിന്നീട്. ഏറ്റവും കുറഞ്ഞത് 5000 രൂപയ്ക്ക് വരെ വില്‍പ്പന നടത്തി. ആളുകള്‍ ഫോണുകള്‍ വാങ്ങിക്കൂട്ടാനും മറന്നിരുന്നില്ല. എന്നാല്‍ 5000 എന്ന വിലയെ തള്ളിക്കൊണ്ടാണ് സൈ്വപ്പ് ഇറങ്ങിയിരിക്കുന്നത്. 3,699 രൂപയ്ക്കാണ് 4 ജി ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ സൈ്വപ്പ് എത്തുന്നത്.

ഫോണിന്റെ സവിശേഷതകള്‍ ഇവയൊക്കെയാണ്

സൈ്വപ്പ് എലൈറ്റ് സ്റ്റാര്‍ എന്നാണ് ഫോണിന്റെ പേര് 1ജിബി റാം 8 ജിബി ആന്തരിക സംഭരണ ശേഷി എന്നിവയാണ് ഫോണിലുള്ളത്. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന് 3,999 രൂപ മാത്രമേ വിലയുള്ളൂ. മൂന്ന് നിറഭേദങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

4 ഇഞ്ച് ഡിസ്പ്ലേ മാത്രമേ ഫോണിലുള്ളൂ എങ്കിലും വില പരിഗണിക്കുമ്പോള്‍ അത്
ധാരാളമാണ്. 5 മെഗാ പിക്സല്‍ ക്യാമറ ഫോണിനൊരു മുതല്‍ക്കൂട്ടാണ്. മുന്നില്‍ 1.3 മെഗാ പിക്സല്‍ ക്യാമറയുള്ള ഫോണിന് 2000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

രണ്ട് സിം ഇടാവുന്ന ഫോണ്‍ ഒടിജി പിന്തുണയ്ക്കും. 12 പ്രാദേശിക ഭാഷകള്‍ ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്
മാഷ്മെല്ലോയാണ് ഫോണിലെ ഒഎസ്.

 

Read more topics: 4g phone, smart phone, swipe
English summary
The smartphone with 4G support is now the most affordable smartphone
topbanner topbanner

More News from this section

Subscribe by Email