Sunday September 23rd, 2018 - 8:15:am
topbanner

സ്മാര്‍ട്ട്ഫോണുകൾ നിരോധിക്കുന്നുവെന്ന വ്യാജ വാർത്ത: നിയമ നടപടിയുമായി ചൈനീസ് കമ്പനി

suvitha
സ്മാര്‍ട്ട്ഫോണുകൾ നിരോധിക്കുന്നുവെന്ന വ്യാജ വാർത്ത: നിയമ നടപടിയുമായി ചൈനീസ് കമ്പനി

മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ കമ്പനികൾ നിയമനടപടിക്കൊരുങ്ങുന്നു. രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയുണ്ടാകുമെന്നതിനാലാണ് ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാൽ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവര്‍ക്കും, പുറമെ ആപ്പിള്‍, സാംസംഗ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കും മൈക്രോമാക്സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്ബനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിനു മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.

English summary
Fake news that bans smartphones: Chinese company with legal action
topbanner

More News from this section

Subscribe by Email