Saturday November 17th, 2018 - 12:10:am
topbanner

സാംസംഗ് ഫോണ്‍ കൈയിലുള്ളവര്‍ സൂക്ഷിക്കുക; അനുവാദമില്ലാതെ ചിത്രങ്ങള്‍ അയച്ചുനല്‍കുന്നു

suji
സാംസംഗ് ഫോണ്‍ കൈയിലുള്ളവര്‍ സൂക്ഷിക്കുക; അനുവാദമില്ലാതെ ചിത്രങ്ങള്‍ അയച്ചുനല്‍കുന്നു

ദില്ലി: നിങ്ങളുടെ കൈയിലുള്ളത് ഒരു സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ സാംസംഗ് ഫോണിന്റെ ഗ്യാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങള്‍ അനുവാദമില്ലാതെ മറ്റാരും കാണരുത് എന്നൊരു നിലപാടുണ്ടെങ്കില്‍ ഈ വിവരം നിങ്ങളെ ഞെട്ടിക്കും. ഏതാനും സാംസംഗ് ഫോണുകളില്‍ കടന്നുകൂടിയ വൈറസുകള്‍ ഫോട്ടോ ഗ്യാലറി മുഴുവനായി അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കുന്നതായാണ് കണ്ടെത്തല്‍.

യുഎസിലാണ് പ്രധാനമായും ഈ പ്രശ്‌നം കാണുന്നത്. സാംസംഗ് ടെക്‌നിക്കല്‍ ടീം ഇതേക്കുറിച്ച് പഠിക്കുകയാണ്. എന്നാല്‍ എന്ത് കൊണ്ടാണ് ഫോണുകള്‍ ഈ രീതിയില്‍ പെരുമാറുന്നതെന്ന് കമ്പനിക്ക് പോലും പിടിയില്ല. പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഉടന്‍ പുറത്തിറക്കുമെന്നാണ് സാംസംഗ് പറയുന്നത്.

കമ്പനിയുടെ ചാറ്റ് ഫോറം പരാതികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യമില്ലാത്ത ആളുകള്‍ക്ക് ചിത്രങ്ങള്‍ തനിയെ അയച്ച് നല്‍കിയാല്‍ അവസ്ഥ എന്താകുമെന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്. ഇത് അയച്ചതായി നിങ്ങള്‍ക്ക് അറിയാനും സാധിക്കില്ല. സാംസംഗിന്റെ സ്വന്തം മെസേജിംഗ് ആപ്പായ ആര്‍സിഎസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തതെന്നാണ് കരുതുന്നത്.

പുതിയ സാംസംഗ് ഫോണികളായ ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്9 + എന്നിവയെയപം വൈറസ് ബാധിക്കുന്നുണ്ട്.

 

English summary
samsung phones are sending entire photo galleries of users
topbanner

More News from this section

Subscribe by Email