Thursday September 20th, 2018 - 10:09:pm
topbanner
Breaking News

സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് സ്മാര്‍ട്ഫോണുകള്‍ക്ക് വിലകുറച്ചു

Jikku Joseph
സാംസങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് സ്മാര്‍ട്ഫോണുകള്‍ക്ക് വിലകുറച്ചു

സാംസങ് ഗ്യാലക്സി എസ് പരമ്പര ഫോണുകളായ ഗാലക്സി എസ് 9, എസ് 9 പ്ലസ് സ്മാര്‍ട്ഫോണുകളുടെ വരവിന് പിന്നാലെ മുന്‍ മോഡലുകളായ എസ് 8, എസ് 8 പ്ലസ് സ്മാര്‍ട്ഫോണുകള്‍ക്ക് വില കുറച്ചു. കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ പുതിയ വിലയാണ് നല്‍കിയിട്ടുള്ളത്.

ഗ്യാലക്‌സി ട8ന്റെ 64ജിബി വേരിയന്റിന് പുതുക്കിയ വില അനുസരിച്ച് 49,990 രൂപയാണ് വില. ഗ്യാലക്‌സി ട8 57,900 രൂപ പ്രൈസ് ടാഗിലായിരുന്നു അവതരിച്ചത്. നിലവില്‍ 7,910 രൂപ വിലക്കിഴിവാണ് സാംസങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 53,900 രൂപയാണ് ഗ്യാലക്‌സി ട8 64 ജിബി വേരിയന്റിന് വില. 11,000 രൂപ വിലക്കിഴിവാണ് ഗ്യാലക്‌സി ട8 ന് ലഭ്യമാക്കിയിരിക്കുന്നത്.

അതേസമയം, ഗ്യാലക്‌സി ട8 ല്‍ 128 ജിബി മോഡല്‍ ലിസ്റ്റ് ചെയ്തിട്ടില്ല. 64,900 രൂപയാണ് ഗ്യാലക്‌സി ട8 128ജിബി വേരിയന്റിന് നിലവിലെ വില. പെടിഎം വഴി 10,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗ്യാലക്‌സി എസ് 8ന് ഉള്ളത്. എന്നാല്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗാലക്‌സി എസ്8 പ്ലസിന്. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും എക്‌സിനോസ് ടീഇ 2.35ഏഒ്വ ക്വാഡ് 1.9ഏഒ്വ ക്വാഡ് പ്രോസസറാണ് നല്‍കിയിരിക്കുന്നത്.

English summary
samsung galaxy S8 and S8 plus get price cuts in india
topbanner

More News from this section

Subscribe by Email