Saturday December 15th, 2018 - 3:21:am
topbanner

ആറ് ക്യാമറകളുമായി സാംസംഗ് ഗ്യാലക്‌സി എസ്10 വരുന്നു പുതുവര്‍ഷത്തില്‍

suji
ആറ് ക്യാമറകളുമായി സാംസംഗ് ഗ്യാലക്‌സി എസ്10 വരുന്നു പുതുവര്‍ഷത്തില്‍

പത്താം വാര്‍ഷികത്തില്‍ ഗ്യാലക്‌സി എസ്10 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സാംസംഗ്. അടുത്ത വര്‍ഷം ആദ്യം തന്നെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാലക്‌സി എസ്10 സംബന്ധിച്ച വിവരങ്ങള്‍ വിവിധ സൈറ്റുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.

ആറ് ക്യാമറകളാണ് ഗ്യാലക്‌സി എസ്10ല്‍ സ്ഥാനം പിടിക്കുകയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തി. 5ജി സപ്പോര്‍ട്ടും ഫോണിനുണ്ടാകും. 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലെത്തുക. ക്വാല്‍കോമിന്റെ പുറത്തിറങ്ങാനുള്ള 7എന്‍എം ചിപ്‌സെറ്റാണ് 5ജി സപ്പോര്‍ട്ടിനായി ഉപയോഗപ്പെടുത്തുക.

റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജ്ജിംഗും ഇതില്‍ പ്രതീക്ഷിക്കുന്നു. ഹുവാവേയുടെ മേറ്റ് 20 പ്രോയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യ. ഫോട്ടോഗ്രാഫി ഡിപ്പാര്‍ട്ട്‌മെന്റും പുതിയ രീതിയിലാണ് ഒരുക്കുക. സെല്‍ഫിക്കായി രണ്ട് ക്യാമറയും, പിന്നില്‍ നാല് ക്യാമറയുമാണ് സ്ഥാനം പിടിക്കുക.

അടുത്തിടെ ഇറങ്ങിയ ഗ്യാലക്‌സി എ9ല്‍ നാല് റിയര്‍ ക്യാമറകളാണ് ഉള്ളത്. ഗ്യാലക്‌സി എ7ല്‍ മൂന്ന് ക്യാമറയുമുണ്ട്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫീച്ചറും ഗ്യാലക്‌സി എസ്10ല്‍ ഇടംനേടും.

 

 

Read more topics: samsung galaxy s10, six cameras
English summary
samsung galaxy s10 top model to launch with six cameras
topbanner

More News from this section

Subscribe by Email