Friday September 20th, 2019 - 12:40:am
topbanner
Breaking News
jeevanam

സാംസങ് ഗാലക്‌സി എസ് 10 ജി സ്മാര്‍ട്ട് ഫോണിന് തീപിടിച്ചു ; ഫോണിന്റെ പ്രശ്‌നമല്ലെന്ന് കമ്പനി

suji
സാംസങ് ഗാലക്‌സി എസ് 10 ജി സ്മാര്‍ട്ട് ഫോണിന് തീപിടിച്ചു ; ഫോണിന്റെ പ്രശ്‌നമല്ലെന്ന് കമ്പനി

സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ തീപിടിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സ്വദേശിയായ ലീയാണ് താന്‍ വാങ്ങിയ പുതിയ ഗാലക്‌സി എസ് 10 ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തീപിടിച്ച് കത്തി നശിച്ചെന്നാണ് പരാതി. കത്തിപ്പോയ സ്മാര്‍ട്ട് ഫോണിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട് .

പുതിയ ഫോണ്‍ വാങ്ങിയിട്ട് ആറു ദിവസമേ ആയിട്ടുള്ളൂ. ചൂട് കൂടിയതോടെ തീ പിടിക്കുകയായിരുന്നു. എങ്ങനെ ചൂടായി എന്ന കാരണം വ്യക്തമല്ല. തീപിടിക്കുന്ന സമയം ഫോണ്‍ മേശപ്പുറത്തായിരുന്നു. ശക്തമായ പുകയും വന്നതോടെ ലീ ഫോണ്‍ താഴേക്കിട്ടു. കത്തിയ ഫോണുമായി സാംസങിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഫോണ്‍ മാറ്റി നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്നാണ് ലീ പറയുന്നത്. തീ പിടിച്ചത് ഫോണിന്റെ പ്രശ്‌നമല്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത് .

Viral News

Read more topics: samsung galaxy s 10 g, fire
English summary
samsung galaxy s 10 g catches fire
topbanner

More News from this section

Subscribe by Email