Tuesday November 20th, 2018 - 10:16:pm
topbanner

ഒന്നും രണ്ടുമല്ല നാല് ക്യാമറകളുമായി വരുന്നു സാംസംഗ് ഗ്യാലക്‌സി ഫോണ്‍

suji
ഒന്നും രണ്ടുമല്ല നാല് ക്യാമറകളുമായി വരുന്നു സാംസംഗ് ഗ്യാലക്‌സി ഫോണ്‍

ഫോട്ടോ എടുത്താല്‍ അടിപൊളി ആയിരിക്കണം, ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അടിസ്ഥാന ആവശ്യം ഇതാണ്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ക്യാമറയ്ക്ക് വലിയ പ്രസക്തി നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല ഫോണുകളും ഇരട്ട ക്യാമറകള്‍ ഉള്‍പ്പെടുത്തിയാണ് എത്തുന്നത്. ഇതെല്ലാം മറികടന്ന് നാല് ക്യാമറകളുമായാണ് സാംസംഗ് ഗ്യാലക്‌സി ഫോണ്‍ എത്തുകയെന്നാണ് പ്രഖ്യാപനം.

നാല് ക്യാമറകള്‍ പിന്നില്‍ തന്നെ കാണുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഒക്ടോബറില്‍ പതിവ് പോലെ പരിപാടിയില്‍ വെച്ചാണ് ഫോണ്‍ എത്തുക. 4ഃഫണ്‍ എന്നാണ് ഇതേക്കുറിച്ച് സാംസംഗ് മൊബൈല്‍സ് ട്വീറ്റ് ചെയ്തത്. ഒക്ടോബര്‍ 11നാണ് ഫോണെത്തുക.

ഈ വര്‍ഷം തങ്ങളുടെ വളയുന്ന സ്മാര്‍ട്ട്‌ഫോണും സാംസംഗ് വിപണിയിലെത്തിക്കും. ഇതിന് പുറമെ ഗ്യാലക്‌സി എ 2019 സീരീസിലെ പുതിയ ഫോണ്‍ മൂന്ന് ക്യാമറകളുമായാണ് എത്തുക. ഒക്ടോബര്‍ 11ന് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി നേരിട്ട് വെളിപ്പെടുത്തും.

 

Read more topics: samsung galaxy phone , 4 cameras
English summary
samsung galaxy phone with 4 cameras expected to be launched on october 11
topbanner

More News from this section

Subscribe by Email