സാംസങ് ഗ്യാലക്സി നോട്ട് 8-ന്റെ വില കുത്തനെ കുറച്ചു. 74,400 രൂപ വിലയുണ്ടായിരുന്ന നോട്ട് 8 പേടിഎം മാള്‍ വഴി 59,900 രൂപയ്ക്കാണ് ഇപ്പോള്‍ നല്‍കുന്നത്.
പേടിഎം വഴി വാങ്ങുന്നവര്‍ക്ക് 10,000 രൂപ ക്യാഷ്ബാക്കും നല്‍കുന്നുണ്ട്. ക്യാഷ്ബാക്ക് തുക പേടിഎം വോലറ്റില്‍ 12 ദിവസത്തിനകം ക്രെഡിറ്റാകും. ഗ്യാലക്സി എസ്8 പ്ലസ്, ഗ്യാലക്സി എസ്8, ഗ്യാലക്സി എ8പ്ലസ് തുടങ്ങി മോഡലുകള്‍ക്കും ഓഫറുണ്ട്.
ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടാണ് ഗ്യാലക്സി നോട്ട് 8-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 3300 എംഎഎച്ച് ശേഷിയാണ് ഫോണിന്റെ ബാറ്ററി കരുത്ത്. 8 മെഗാപിക്സല്‍ സെല്‍ഫി ക്യമറയും 12 മെഗാപിക്സലിന്റെ ഇരട്ടക്യാമറയും ഫോണിന്റെ സവിശേഷതയാണ്.
6.3 ഇഞ്ച് ക്വാഡ് എച്ച്ഡി 14440×2960 പിക്സല്‍ ഡിസ്പ്ലേ, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഐപി 68 സര്ട്ടിഫിക്കേഷന്, വയര്‍ലെസ് ചാര്‍ജിങ് എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളാണ്. ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ് ഗ്യാലക്സി നോട്ട് 8ലൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.