Wednesday September 19th, 2018 - 10:45:pm
topbanner
Breaking News

സാംസങ് ഗ്യാലക്സി ജെ7 വീണ്ടും വില കുറയ്ക്കുന്നു

Jikku Joseph
സാംസങ് ഗ്യാലക്സി ജെ7 വീണ്ടും വില കുറയ്ക്കുന്നു

സാംസങ് ഗ്യാലക്സി ജെ7 വീണ്ടും വില കുറയ്ക്കും. 16,900 രൂപയ്ക്കാണ് ഇപ്പോള്‍ ഗ്യാലക്സി ജെ7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഈ ഫോണ്‍ ഗാലക്സി ജെ7 മാക്സിമൊപ്പം അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിക്കുമ്പോള്‍ 20,900 രൂപ ഉണ്ടായിരുന്ന ഫോണിന്റെ വില പിന്നീട് 18,900 വും, പിന്നീട് 16,900 ആയി കുറച്ചിരുന്നു.

സാംസങ്ങിന്റെ ജനപ്രിയ മിഡ് റേഞ്ച് ഫോണാണ് ഗ്യാലക്സി ജെ7 പ്രോ. സ്ലിം മെറ്റല്‍ യൂണിബോഡിയാണ് ഈ ഫോണിന്റെ നിര്‍മ്മിതി. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് എംബഡ് ചെയ്താണ് ഈ ഫോണ്‍ എത്തുന്നത്. ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.

ഫോണിന്റെ വിലകുറയ്ക്കുന്നത് സംബന്ധിച്ച് റീട്ടെയിലില്‍ സാംസങ്ങിന്റെ ഔദ്യോഗിക സന്ദേശം എത്തിയെന്നാണ് റീട്ടെയിലുകാര്‍ അഭിപ്രായപ്പെടുന്നത്. ഡ്യൂവല്‍ സിം ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ന്യൂഗട്ടാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഡിസ്‌പ്ലേ.

1080x1920 പിക്‌സലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എഎംഒഎല്‍ഇഡി ആണ് ഡിസ്‌പ്ലേ. ഒക്ടാകോര്‍ എക്‌സിനോസ് 7870 എസ്ഒസിയാണ് ഫോണിന്റെ ചിപ്പ്. റാം ശേഷി 3ജിബി. മുന്നിലും പിന്നിലും 13 എംപിയാണ് ക്യാമറ. 64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 3000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കരുത്ത്.

English summary
samsung galaxy j7 pro price dropped in india
topbanner

More News from this section

Subscribe by Email