Monday November 19th, 2018 - 6:25:am
topbanner

എത്തിപ്പോയി സാംസംഗിന്റെ മടക്കും ഫോണ്‍; അടഞ്ഞാല്‍ 4.6 ഇഞ്ച്, തുറന്നാല്‍ 7.3 ഇഞ്ച്

suji
 എത്തിപ്പോയി സാംസംഗിന്റെ മടക്കും ഫോണ്‍; അടഞ്ഞാല്‍ 4.6 ഇഞ്ച്, തുറന്നാല്‍ 7.3 ഇഞ്ച്

പ്രതീക്ഷകളും, അഭ്യൂഹങ്ങളും കഴിഞ്ഞു, സാംസംഗിന്റെ മടക്കും ഫോണ്‍ കമ്പനി അവതരിപ്പിച്ചു. തങ്ങളുടെ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് കമ്പനി ഈ ചരിത്ര ഫോണ്‍ ഡിസൈന്‍ അവതരിപ്പിച്ചത്. ഫോണായി മടക്കിവെയ്ക്കാനും, തുറന്നാല്‍ ടാബ്ലെറ്റായി ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് ഡിസൈന്‍. ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലേ എന്നാണ് സാംസംഗ് ഇതിന് നല്‍കിയിട്ടുള്ള പേര്.

ഡിവൈസിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താതിരിക്കാന്‍ സാംസംഗ് അവതരണത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതോടെ കമ്പനിയുടെ മടക്കും ഫോണ്‍ നിര്‍മ്മാണം ആരംഭിച്ചെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നും വ്യക്തമായി. ഗ്യാലക്‌സി എഫ് എന്നാണ് ഡിവൈസിന് തല്‍ക്കാലം നല്‍കിയിട്ടുള്ള പേര്.

വെളിച്ചം കുറച്ച് ഒളിപ്പിച്ച ഡിവൈസാണ് സാംസംഗ് കാണിച്ചത്. നടുവില്‍ വെച്ച് മടക്കാന്‍ കഴിയുന്ന 7.3 ഇഞ്ച് അമോലെഡ് പാനല്‍ ലോകത്തെ വിസ്മയിപ്പിച്ച് കഴിഞ്ഞു. സെക്കന്‍ഡറി ഡിസ്‌പ്ലേ 4.6 അമോലെഡിലാണ്. ഇത് കവറില്‍ ഫോണായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ്.

ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലേ ആയിരക്കണക്കിന് തവണ മടക്കാന്‍ കഴിയുമെന്ന് സാംസംഗ് പറയുന്നു. എന്നാല്‍ ഇതില്‍ ഇനിയും വെല്ലുവിളികള്‍ നേരിടാനുണ്ടെന്നതിനാല്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല.

 

 

Read more topics: samsung , folding set
English summary
samsung folding phone
topbanner

More News from this section

Subscribe by Email