Monday November 19th, 2018 - 6:27:am
topbanner

മടക്കാവുന്ന ഫോണുമായി സാംസംഗ്; നവംബര്‍ 7ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

suji
മടക്കാവുന്ന ഫോണുമായി സാംസംഗ്; നവംബര്‍ 7ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

സാംസംഗ് പുതിയ ഫോണുകള്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഇതില്‍ ഗ്യാലക്‌സി എസ്10 അല്ലാതെ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മടക്കിവെയ്ക്കാവുന്ന ഫോണാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 7ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന സാംസംഗ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് 2018ല്‍ മടക്കുന്ന ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്യാലക്‌സി എഫ് എന്നാകും ഈ ഫോണിന് സാംസംഗ് നല്‍കുന്ന പേരെന്നാണ് വിവരം. ഫോള്‍ഡിംഗ് അഥവാ മടക്കല്‍ എന്ന അര്‍ത്ഥത്തിലാണ് എഫ് എന്ന പദം ഉപയോഗിക്കുക. ഗ്യാലക്‌സി എക്‌സ് എന്നാകും ഈ ഫോണിന് പേരെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍.

ആന്‍ഡ്രോയ്ഡ് ഒഎസിലാകും മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. ഒരു ടാബിന് തുല്യമായ രീതിയില്‍ മടക്കാന്‍ കഴിയുന്നതാകും ഡിവൈസെന്നും കരുതപ്പെടുന്നു. 7.3 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയും, 4.6 ഇഞ്ച് സെക്കന്‍ഡറി ഡിസ്‌പ്ലേയുമാണ് ഫോണില്‍ ഇടംനേടുക. ഒരു ലക്ഷം രൂപയ്ക്ക് അടുത്താകും വിലയെന്നും കരുതുന്നു.

 

 

Read more topics: samsung foldable phone, launch
English summary
samsung foldable phone launch
topbanner

More News from this section

Subscribe by Email