Wednesday September 26th, 2018 - 6:31:am
topbanner

112 ജിബി ഡേറ്റ ഫ്രീ നല്‍കി ജിയോ; സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

Jikku Joseph
112 ജിബി ഡേറ്റ ഫ്രീ നല്‍കി ജിയോ; സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

വീണ്ടും പുതിയൊരു ഓഫറുമായി ജിയോ. നിലവിലെ എല്ലാ വരിക്കാര്‍ക്കും ലഭിക്കുന്ന ഓഫറുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്. ജിയോ ഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് 112 ജിബി ഡേറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. 56 ദിവസത്തേക്കാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്.

ഈ ഓഫര്‍ സ്വന്തമാക്കന്‍ നിങ്ങള്‍ ചേയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ സുഹൃത്തുകളോടും ബന്ധുക്കളേയും ജിയോയുടെ ട്രേള്‍ഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കുന്നതിന് ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാന്‍ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പര്‍ നല്‍കണം. ഇതിനൊപ്പം തന്നെ പിന്‍കോഡും രേഖപ്പെടുത്തണം.

ഇതിനുശേഷം അടുത്തുള്ള റിലയന്‍സ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോണ്‍ ലഭിക്കും. ഫോണ്‍ കൊണ്ടു വരുമ്പോള്‍ വിളിക്കാന്‍ ഉപയോഗിച്ച നമ്പര്‍ നല്‍കണം. ഇത്തരത്തില്‍ ഒന്നു മുതല്‍ നാലു പേരെ ജിയോ ഫോണ്‍ വിളിപ്പിച്ചാല്‍ നാലു ദിവസത്തേയ്ക്ക് 8 ജിബി ഡേറ്റ വരെ ലഭിക്കും.

അഞ്ചാമത്തെ സുഹൃത്ത് ഫോണ്‍ വിളിക്കുമ്പോള്‍ 12 ദിവസത്തെ വാലിഡിറ്റിയില്‍ 24 ജിബി ഡാറ്റ ലഭിക്കും. ശേഷം മൂന്ന് സുഹൃത്തുക്കള്‍ കൂടി ജിയോഫോണ്‍ വിളിച്ചാല്‍ വീണ്ടും എട്ട് ജിബി ഡാറ്റ ലഭിക്കും. പത്താമത്തെ ആള്‍ കൂടി ഫോണ്‍ വിളിക്കുന്നതോടെ വീണ്ടും 24 ജിബി ഡാറ്റ ലഭിക്കും.

ഇതില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ജിയോഫോണ്‍ വാങ്ങിയാല്‍ പ്രത്യേകം ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കള്‍ക്ക് നാല് ദിവസത്തേക്ക് എട്ട് ജിബി ഡാറ്റ ലഭിക്കും. ഈ ഓഫര്‍ ഏപ്രില്‍ 13 മുതല്‍ മെയ് 27 വരെയാണ് ലഭ്യമാവുക. ഈ തീയ്യതി്ക്കിടയിലായിരിക്കും ഓഫര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക.

English summary
reliance jio offers up to 112 gb data free up to 56 days conditions validity
topbanner

More News from this section

Subscribe by Email