topbanner
Monday February 27th, 2017 - 4:57:pm
topbanner

മറ്റൊരു തരഗം സൃഷ്ടിക്കാന്‍ ജിയോ എത്തുന്നു...എത്തുന്നത് ഫീച്ചര്‍ ഫോണുകളുമായി

Jikku Joseph
മറ്റൊരു തരഗം സൃഷ്ടിക്കാന്‍ ജിയോ എത്തുന്നു...എത്തുന്നത് ഫീച്ചര്‍ ഫോണുകളുമായി

ചെലവുകുറഞ്ഞ ഫീച്ചര്‍ ഫോണുകളുമായി ഇന്ത്യന്‍ ടെലികോം ലോകത്തെ അമ്പരിപ്പിക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും എത്തുന്നു. 4ജി വോയ്സ് ഓവര്‍ എല്‍ടിഇ എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ഫോണ്‍ എത്തുന്നത്.

999 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലായിരിക്കും ഫീച്ചര്‍ ഫോണുകളുടെ വില. സ്മാര്‍ട്ട്ഫോണ്‍ വിപണിയ്ക്ക് കനത്ത വെല്ലുവിളിയാകും ജിയോ ഫീച്ചര്‍ ഫോണെന്നും ടെക് രംഗത്തെ അനലിസ്റ്റുകള്‍ പറയുന്നു.

വോയ്സ് ഓവര്‍ എല്‍ടിഇ ഫീച്ചര്‍ ഫോണുകള്‍ മാര്‍ക്കറ്റിലേക്ക് എത്തിയാല്‍ സ്മാര്‍ട്ട്ഫോണിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുറയും. ഫീച്ചര്‍ ഫോണില്‍ നിന്നും വോയ്സ് ഓവര്‍ എല്‍ടിഇ ഫീച്ചര്‍ ഫോണുകളിലേക്കായിരിക്കും ആളുകളുടെ കൂടുമാറ്റം.

ഫ്രണ്ട് ഫേസിങ്ങ്, റിയര്‍ ക്യാമറകളും ജിയോ ഫീച്ചര്‍ ഫോണുകളിലുണ്ടാകുമെന്ന് അറിയുന്നു. ജിയോ ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പും ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡും ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുണ്ടാകും. ഡിജിറ്റല്‍ വാലറ്റ് സര്‍വീസ് ആയ ജിയോ മണി വാലറ്റും ഫോണില്‍ ലഭ്യമാക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Read more topics: reliance jio, feature phone, media
English summary
reliance jio comeing with new volte feature phone
topbanner topbanner

More News from this section

Subscribe by Email