പ്രശ്നങ്ങള്‍ ഒഴിയാതെ സാംസങ്ങ്. പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി നോട്ട് 8നും പ്രശ്നങ്ങളുണ്ടെന്ന് പരാതിയുമായി ഉപയോക്താക്കള്‍ വീണ്ടും രംഗത്ത്.
നിരവധിപേര്‍ പരാതി ഫോറങ്ങളില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രത്യേക ആപ്പുകള്‍ക്കു മാത്രമല്ല സ്പീഡ് ഡയല്, കോണ്ടാക്ട്സ് ആപ്പ്, ഫോണ്‍ ആപ്പ്, മെസേജിങ് ആപ്പ് എന്നിവയ്ക്കും ഫ്രീസിങ് പ്രശ്നമുണ്ടെന്ന് ഉപയോക്താക്കള്‍ വ്യക്തമാക്കി.
രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചാല്‍ ഹാന്‍ഡ്സെറ്റ് ഫ്രീസായി പോകുന്നുവെന്നും പരാതിയുണ്ട്. പിന്നെ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം പൊട്ടിത്തെറിക്കല് ദുരന്തത്തെ തുടര്‍ന്ന് ഗ്യാലക്സി നോട്ട് 7 പിന്‍വലിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് വലിയ പ്രതീക്ഷയോടെയാണ് ഗ്യാലക്സി നോട്ട് 8 വിപണിയില്‍ എത്തിച്ചത്. എന്നാല്‍ പുതിയ മോഡലും കമ്പനിക്കു തിരിച്ചടിയായിരിക്കുകയാണ്.