Wednesday April 25th, 2018 - 12:29:pm
topbanner

പാസ്‌വേര്‍ഡുകളുടെ കാലം അവസാനിക്കുന്നു; ലോഗിന്‍ ചെയ്യാന്‍ ഇനി പുതിയ രീതി

Jikku Joseph
പാസ്‌വേര്‍ഡുകളുടെ കാലം അവസാനിക്കുന്നു; ലോഗിന്‍ ചെയ്യാന്‍ ഇനി പുതിയ രീതി

പാസ്‌വേര്‍ഡുകളുടെ കാലം അവസാനിക്കുന്നു. വെബ് ഓതന്റിക്കേഷന്‍ സ്റ്റാന്റേര്‍ഡ് (WAS) എന്ന പുതിയ രീതിയാണ് ഇനി രംഗത്ത് എത്തുന്നു. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്ഫോണ്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി.

ഫിഡോ, വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (ഡബ്ല്യൂ3സി) വെബ് സ്റ്റാന്റേര്‍ഡ് ബോഡികളാണ് പുതിയ പാസ്‌വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഇനി ഒന്നിലധികം പാസ് ഡേുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം, തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

 

English summary
rip passwords: new web standard designed to replace login method

More News from this section

Subscribe by Email