Wednesday September 26th, 2018 - 5:02:pm
topbanner

ഒടുവിൽ പനിക്കും ആപ്പായി: ആലപ്പുഴയിലും കണ്ണൂരിലും സേവനം ലഭ്യം

NewsDesk
ഒടുവിൽ പനിക്കും ആപ്പായി: ആലപ്പുഴയിലും കണ്ണൂരിലും സേവനം ലഭ്യം

ആലപ്പുഴ: പനി വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും പനി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളുമായി മൊബൈല്‍ അപ്ലിക്കേഷന്‍.

മൊബൈല്‍ ഉള്ള സ്ഥലത്തിന് അഞ്ച് കി.മി പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ,ഭാരതീയ ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ആലപ്പുഴയിലും കണ്ണൂരിലും ഈ സേവനം ലഭ്യമാണ്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് കേന്ദ്രത്തിന്റെ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസന നൈപുണ്യ കേന്ദ്രത്തിന്റെ സഹായത്തോടെ എന്‍.ഐ.സി. ജില്ല കേന്ദ്രം, ഡി.എം.ഒ (ഐ.എസ്.എം), ഡി.എം.ഒ (ആരോഗ്യം), ഡി.എം.ഒ (ഹോമിയോ) എന്‍.എച്ച്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും pani egov എന്ന ആപ്പ് സൗജന്യമായി ലഭിക്കും.

Read more topics: fever, pani egov, mobile application,
English summary
pani egov mobile application for fever kerala
topbanner

More News from this section

Subscribe by Email