Wednesday November 21st, 2018 - 8:10:pm
topbanner

ഓപ്പോ 'ദീപിക ലിമിറ്റഡ് എഡിഷന്‍' എഫ്3 സ്മാര്‍ട്ട്‌ഫോണ്‍ ഇനി ഇന്ത്യയിലും

Anju N C
ഓപ്പോ 'ദീപിക ലിമിറ്റഡ് എഡിഷന്‍' എഫ്3 സ്മാര്‍ട്ട്‌ഫോണ്‍ ഇനി ഇന്ത്യയിലും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ 'ദീപിക ലിമിറ്റഡ് എഡിഷന്‍' എഫ്3 സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചു. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ കയ്യൊപ്പോടു കൂടിയ ഫോണ്‍ എന്നതാണ് ദീപിക ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത.

19,990 രൂപയാണ് ഫോണിന്റെ വില. റോസ് ഗോള്‍ഡ് നിറത്തിലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാവുക. ദീപികയുടെ ഇനീഷ്യലിനെ പ്രതിനിധീകരിച്ചുകൊണ്ട് ലോഗോ എന്ന രീതിയില്‍ d,p എന്നീ അക്ഷരങ്ങള്‍ ഓപ്പോ എഫ്3 എഡിഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നതാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.

ഓഗസ്റ്റ് 21 മുതല്‍ ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും മറ്റു മൊബൈല്‍ സ്റ്റോറുകള്‍ മുഖേനയും വില്‍ക്കപ്പെടുന്നതായിരിക്കും.

മറ്റു സവിശേഷതകള്‍

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

4ജിബി റാം

ആന്‍ഡ്രോയിഡ് 7.0 നുഗട്ട്

ഓക്ട കോര്‍ 64 ബിറ്റ് പ്രൊസസര്‍

64ജിബി ഇന്റേണല്‍ സ്റ്റോറേജ്

13എംപി റിയല്‍ ക്യാമറ

16എംപി സെല്‍ഫി ക്യാമറ

3200mah ബാറ്ററി

English summary
oppo launches deepika limited edition f3 smartphone
topbanner

More News from this section

Subscribe by Email