Friday July 20th, 2018 - 2:10:pm
topbanner
Breaking News

ഒപ്പോ ഫൈന്‍ഡ് എക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി; ക്യാമറയില്‍ മോട്ടറുണ്ട്

suji
 ഒപ്പോ ഫൈന്‍ഡ് എക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി; ക്യാമറയില്‍ മോട്ടറുണ്ട്

ഒപ്പോയുടെ ഫൈന്‍ഡ് എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 59,990 രൂപയാണ് ഒപ്പോ ഫൈന്‍ഡ് എക്‌സിന്റെ വില. ആഗസ്റ്റ് 3 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും, സ്‌റ്റോറുകള്‍ വഴിയും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.

ജൂലൈ 25 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫൈന്‍ഡ് എക്‌സിന്റെ പ്രീ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങും. ഇതോടൊപ്പം 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭ്യമാണ്. ട്രൂ ഫുള്‍ സ്‌ക്രീന്‍ അനുഭവമാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ് നല്‍കുന്നത്. സാംസംഗ് ഗ്യാലക്‌സ് എസ്9 സീരീസിന് സമാനമാണ് ഡിസൈന്‍.

മോട്ടോറൈസ്ഡ് പോപ്പ് അപ്പ് ക്യാമറയാണ് ഒപ്പോ ഫൈന്‍ഡ് എക്‌സിന്റെ ചര്‍ച്ചാവിഷയമായ സവിശേഷത. ക്യാമറ ആപ്പ് തുറക്കുമ്പോഴാണ് മുന്നിലെയും, പിന്നിലെയും ക്യാമറകള്‍ സ്‌ക്രീനിന് മുകളില്‍ ഉയര്‍ന്നുവരിക. 6.4 ഇഞ്ച് അള്‍ട്രാ ഫുള്‍വ്യൂ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 16 എംപി, 20 എംപി സെന്‍സര്‍ ഡ്യുവല്‍ ക്യാമറയും, സെല്‍ഫികള്‍ക്ക് 25 എംബി എഐ ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3730 എംഎഎച്ച് ബാറ്ററി സപ്പോര്‍ട്ടും ഒപ്പോ നല്‍കുന്നു.

 

Read more topics: oppo , camera,india
English summary
oppo find x with pop out camera launched in india
topbanner

More News from this section

Subscribe by Email