Thursday September 20th, 2018 - 12:34:pm
topbanner
Breaking News

ഓപ്പോ എഫ് 5 യൂത്ത് വിപണിയില്‍

Jikku Joseph
ഓപ്പോ എഫ് 5 യൂത്ത് വിപണിയില്‍

യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. നവംബറില്‍ പുറത്തിറക്കിയ ഓപ്പോ എഫ് 5 സ്മാര്‍ട്‌ഫോണിന്റെ അതേ ഫീച്ചറുകളുമായാണ് യുവാക്കളെ ലക്ഷ്യമിട്ട് ഓപ്പോ എഫ് 5 യൂത്ത് എന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ വിപണിയിലിറക്കിയിരിക്കുന്നത്. 16,990 രൂപയാണ് ഇതിന് വില.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്ഫി അനുഭവം നല്കുന്നതിനാണ് ഞങ്ങള്‍ സദാ ശ്രദ്ധ നല്കുന്നത്. തങ്ങളെ പ്രതിനിധീകരിക്കുന്നതും, ചെറുപ്പവും ഫാഷനബിളുമായ വ്യക്തിത്വവുമായി നന്നായി സമന്വയിക്കുന്നതുമായ ഒരു ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സെല്ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്നോളജി അവതരിപ്പിക്കുന്നവരുമായ ഞങ്ങള്‍ക്ക് ഈ യാത്രയില്‍ ഏറെ മുന്നോട്ട് പോകാനാകുമെന്ന് ആത്മവിശ്വാസമുണ്ട്''. ഓപ്പോ ഗ്ലോബല്‍ വി പിയും, ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടുമായ സ്‌കൈ ലി പറയുന്നു.  

ക്യാമറയില്‍ മാത്രമാണ് പുതിയ പതിപ്പിന് ഓപ്പോ എഫ് 5ല്‍ നിന്നും വ്യത്യാസമുള്ളത്. ഓപ്പോ എഫ് 5ല്‍ 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയായിരുന്നെങ്കില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഓപ്പോ എഫ് 5 യൂത്തിലുള്ളത്. ഒപ്പോ എഫ് 5ല്‍ 16 മെഗാപിക്‌സലുണ്ടായിരുന്ന റിയര്‍ ക്യാമറ പുതിയ പതിപ്പില്‍ 13 മെഗാപ്കിസലിന്റേതാണ്. മികച്ച സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ യും സ്മാര്‍ട്‌ഫോണിലുപയോഗിച്ചിട്ടുണ്ട്.

2180 x 1080 പിക്‌സല്‍ റസലൂഷനില്‍ ആറ് ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഓപ്പോ എഫ് 5 യൂത്തിനുള്ളത്. 2.5 GHz ന്റെ മീഡിയാടെക് എംടി6763ടി ഒക്ടാകോര്‍ പ്രൊസസറില്‍ 3 ജിബി റാം ആണ് ഫോണിനുള്ളത്. 32 ജിബിയുടെതാണ് ഇന്റേണല്‍ സ്റ്റോറേജ്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കുകയും ചെയ്യാം.

3,200 mAh ന്റെ ബാറ്ററിയാണ് ഓപ്പോ എഫ്5ല്‍ ഉള്ളത്., ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കളര്‍ ഓഎസ് 3.2 പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫിങ്കര്‍പ്രിന്റ് റീഡര്‍, ഡ്യുവല്‍ നാനോസിം, ബ്ലൂടൂത്ത്, ഒടിജി സൗകര്യങ്ങള്‍ ഫോണിലുണ്ട്. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ്. ഒരു സെല്ഫി ചിത്രം പ്രത്യേകമായി സൗന്ദര്യം നല്കുന്നതിന് ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇത്. എഫ് 5 ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുകയും ചെയ്യും.

English summary
oppo f5 youth with 6-inch bezel-less display, 16mp selfie camera launched for rs 16,990
topbanner

More News from this section

Subscribe by Email