Saturday November 17th, 2018 - 2:55:pm
topbanner

ഒപ്പോ എഫ്5 എത്തുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുമായി

Jikku Joseph
ഒപ്പോ എഫ്5 എത്തുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുമായി

മറ്റൊരു ക്യാമറാ ഫോണുമായി ഒപ്പോ വിപണിയിലേക്ക് വീണ്ടും എത്തുന്നു. എഫ് 5 എന്ന ഈ മോഡല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് മുഖം കത്യമായി മനസിലാക്കി ആവശ്യത്തിന് വെളിച്ചവും നിറവും ചേര്‍ത്ത് സുന്ദരമാക്കി വിചാരിക്കുന്നതിലുമപ്പുറമുള്ള റിസള്‍ട്ട് തരുന്നതാണ് ഈ ക്യാമറ.

ഒപ്പോ എഫ്5 ഇരുന്നൂറിലധികം പൊസിഷനിംഗ് സ്‌പോട്ടുകള്‍ വിലയിരുത്തിയാണ് ബുദ്ധി പ്രകടിപ്പിക്കുന്നത്. മുഖത്തെ ഓരോ ചെറിയ വിശദാംശങ്ങളും ഒപ്പിയെടുത്ത് മൂക്കും കണ്ണുകളും ചുണ്ടുകളും ഒക്കെ മനസിലാക്കി അനുപാതം വരെ കൃത്യമാക്കി സ്വാഭാവികമെന്നുതോന്നിക്കുന്ന തരത്തിലുള്ള സെല്‍ഫി ഇവന്‍ എടുത്തുതരും.

ഇനി പ്രകാശം കുറവാണെങ്കിലും ഒരു പ്രശ്‌നവുമില്ല എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഒപ്പോ നിലവില്‍ മികച്ച ക്യാമറകള്‍ നല്‍കുന്നതിനാല്‍ ഇനിയും നിലവാരം വര്‍ദ്ധിപ്പിച്ച് പുതിയ മോഡലെത്തുമ്പോള്‍ അത് സെല്‍ഫി പ്രേമികളെ ആഹ്ലാദിപ്പിക്കും.

6 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് 3200 എംഎഎച്ച് ബാറ്ററിയാണുളളത്. നൗഗട്ട് അടിസ്ഥാനമാക്കിയ ഫോണിന് 152 ഗ്രാം മാത്രമേ ഭാരമുള്ളൂ.

ഒക്ടാക്കോര്‍ മീഡിയാടെക് പ്രോസസ്സറും 4/6 ജിബി വേരിയന്റുകളുമാണ് ഫോണിനുള്ളത്. എസ്ഡി കാര്‍ഡുവഴി 256 ജിബി സംഭരണം വര്‍ദ്ധിപ്പിക്കാം. 4 ജിബി വേരിയന്റിന് 20,000 രൂപയോളമാകും ഇന്ത്യന്‍ വിപണിയിലെ വില.

English summary
oppo aims to take selfies to the next level with its upcoming smartphone
topbanner

More News from this section

Subscribe by Email