Wednesday September 26th, 2018 - 4:43:pm
topbanner

പാക്കിസ്താനില്‍ 4ജി വേഗം 14 എംബിപിഎസ്; ഇന്ത്യ അതിലും പിന്നില്‍

Jikku Joseph
പാക്കിസ്താനില്‍ 4ജി വേഗം 14 എംബിപിഎസ്; ഇന്ത്യ അതിലും പിന്നില്‍

4ജി വേഗതയില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ പിന്നിലാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. 4ജി രംഗത്ത് ടെലികോം കമ്പനികള്‍ തമ്മില്‍ വലിയ മത്സരം നടക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. മൊബൈല്‍ അനലറ്റിക്‌സ് കമ്പനി ഓപ്പണ്‍ സിഗ്‌നലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എംബിപിഎസ് ആണെന്നും 4ജി വേഗത്തിന്റെ ലോക രാജ്യങ്ങളില്‍ 77 സ്ഥാനത്താണ് ഇന്ത്യയെന്നാണ് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ പാക്കിസ്താനില്‍ 4ജി വേഗം 14 എംബിപിഎസ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 9 എംബിപിഎസ് 4ജി വേഗവുമായി അല്‍ജീരിയയാണ് ഇന്ത്യക്കു തൊട്ടുമുകളില്‍.

ലോകത്തിലെ ഏറ്റവും വേഗതയില്‍ 4ജി നല്‍കുന്ന രാജ്യം സിംഗപ്പൂരാണ്, ഇവിടുത്തെ 4ജി വേഗത 46.64 എംബിപിഎസ് ആണ്. എന്നാല്‍ പുതിയ ഉപയോക്താക്കള്‍ തുടര്‍ച്ചയായി വരുന്നതാണ് ഇന്ത്യയില്‍ 4ജി സ്പീഡ് കുറയ്ക്കുന്നത് എന്ന് ഓപ്പണ്‍ സിഗ്‌നല്‍ പറയുന്നു.

English summary
india found to have slowest 4g LTE speeds in the world again, by opensignal
topbanner

More News from this section

Subscribe by Email