Wednesday September 26th, 2018 - 3:24:am
topbanner

സ്മാര്‍ട്ട്‌ഫോണുകളെക്കാൾ നല്ലത് പഴയകാലത്തെ മൊബൈലുകള്‍

NewsDesk
സ്മാര്‍ട്ട്‌ഫോണുകളെക്കാൾ നല്ലത് പഴയകാലത്തെ മൊബൈലുകള്‍

പല വിധത്തിലുളള മൊബൈല്‍ ഫോണുകള്‍ ഇന്ന് വിപണി കീഴടക്കുന്നുണ്ടെങ്കിലും ഇവയ്‌ക്കൊന്നും പഴകാലത്തെ ഫോണിന്റെ അടുത്തെത്താന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ തെളിയ്ക്കുന്നു. ഇംഗ്ലണ്ടില്‍ കമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനായ ഒഫ്‌കോം നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം പഴയ മോഡല്‍ ഫോണുകളുടെ അടുത്തൊന്നും എത്തില്ലെന്ന് തെളിഞ്ഞത്.

സിഗ്‌നലുകള്‍ സ്വീകരിക്കാനും വ്യക്തതയോടെ സംസാരിക്കാനും നല്ലത് പഴയ മോഡല്‍ ഫോണുകളാണെന്നും പഠനത്തില്‍ പറയുന്നു. ശക്തി കുറഞ്ഞ സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കഴിയുന്നില്ല. ഇതുമൂലം സിഗ്‌നല്‍ കുറഞ്ഞ സ്ഥലത്ത് എത്തിയാലും യാത്രകളിലും കോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

സംസാരിക്കുന്നതിനിടെ കോള്‍ കട്ടായി പോകുന്നതിന് പ്രധാന കാരണമിതാണ്. ആപ്പിള്‍, സാംസങ് തുടങ്ങി പ്രമുഖ കമ്പനികളുടെയെല്ലാം ഫോണുകളുടെ അവസ്ഥ ഇതുതന്നെയാണെന്ന് പഠനം പറയുന്നു. 2 ജി ടെക്‌നോളജിയിലുള്ള ഫോണുകള്‍ക്ക് ലഭിക്കുന്ന സിഗ്‌നലുകളേക്കാള്‍ ഏഴുമടങ്ങ് ശക്തിയുള്ളവയേ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ.

മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്, ഗ്ലാസ്, മെറ്റല്‍ എന്നിവയാണ് ഇതിനു പ്രധാന കാരണം. നിലവാരം കുറഞ്ഞവയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. വിലകുറച്ച് വില്‍പ്പന നടത്തി വിപണി പിടിച്ചടക്കാനുള്ള നിര്‍മാതാക്കളുടെ മത്സരമാണ് ഇതിനു കാരണമെന്നും ഒഫ്‌കോമിന്റെ പഠനം പറയുന്നു. മാക്‌സിമം കവറേജ് നല്‍കാനുള്ള മൊബൈല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളും സിഗ്‌നല്‍ വീക്കാകാന്‍ കാരണമാകുന്നു.

Read more topics: smart phone, mobile
English summary
old mobiles are better than smart phones
topbanner

More News from this section

Subscribe by Email