Sunday January 20th, 2019 - 12:39:pm
topbanner

നോക്കിയ X ഏപ്രില്‍ 27-ന് വിപണിയില്‍

Jikku Joseph
നോക്കിയ X ഏപ്രില്‍ 27-ന് വിപണിയില്‍

നോക്കിയ X ഏപ്രില്‍ 27-ന് ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങി നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍. നോക്കിയ X ഒരു മിഡ്റേഞ്ച് ഡിവൈസ് അല്ലെങ്കില്‍ ഒരു ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫോണിന് ഫുള്‍ സ്‌ക്രീന്‍ ഡിസൈനും ഐഫോണ്‍ Xനെ പോലെ നോച്ചും നല്‍കിയിട്ടുണ്ട്. 2.5 ഡി കര്‍വ്വ്ഡ് ഡിസ്പ്ലേയും ഒപ്പം ഒരു മെറ്റല്‍ ബാക്കുമായുമാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും പിന്‍ വശത്ത് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ ക്യാമറയും ഫോണില്‍ ലഭ്യമാണ്.

അടുത്തിടെയാണ് നോക്കിയ മൂന്നു ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നോക്കിയ 8 സിറോക്കോ, നോക്കിയ 6 (2018), നോക്കിയ 7 പ്ലസ്. ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായിട്ടാണോ ഫോണ്‍ വിപണിയില്‍ എത്തുകയെന്നാണ് ഇപ്പോള്‍ നോക്കിയ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

 

English summary
nokia-x will launch april 27
topbanner

More News from this section

Subscribe by Email