topbanner
Monday October 23rd, 2017 - 6:07:am
topbanner

നോക്കിയ 9 വിപണിയില്‍ എത്തുന്നു

Jikku Joseph
നോക്കിയ 9 വിപണിയില്‍ എത്തുന്നു

ബെസല്‍ ലെസ് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ തരംഗമായിരിക്കുന്നത്. സാംസങ്ങ് തുടങ്ങിയെന്ന് പറയാവുന്ന ഈ തരംഗം ആപ്പിള്‍ പോലും ഏറ്റെടുത്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഐഫോണ്‍ എക്‌സ് തന്നെ. എന്നാല്‍ ഇപ്പോള്‍ ഇതാ നോക്കിയയും ഈ വഴിക്ക് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനം ഇറക്കാനിരിക്കുന്ന നോക്കിയ 9 ആണ് ഇത്തരത്തില്‍ എത്തുന്നത്. ഒപ്പം തന്നെ ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണില്‍ എത്തുന്നു.

ഓണ്‍ലീക്‌സ് ആണ് നോക്കിയ 9ന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതോടൊപ്പം ഹെഡ്‌ഫോണ്‍ ജാക്കറ്റ് ഇല്ലാതെയാണ് നോക്കിയ 9 എത്തുന്നത്. ഇരട്ട ക്യാമറയുള്ള നോക്കിയയുടെ രണ്ടാമത്തെ ഫോണ്‍ ആയിരിക്കും നോക്കിയ 9. 13 എംപിയാണ് ക്യാമറ ശേഷി. നേരത്തെ നോക്കിയ 8 ഇരട്ട ക്യാമറയോടെയാണ് എത്തിയത്.
 
5.5 എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഫോണിനുണ്ടാക്കുന്നത്. അതേ സമയം നോക്കിയ 8 നേക്കാള്‍ വിലക്കുറവ് ആയിരിക്കും നോക്കിയ 9ന്റെ വില എന്നും സൂചനകളുണ്ട്. നോക്കിയ 8, 36,999 രൂപയ്ക്കാണ് വിപണിയില്‍ എത്തിയത്.

English summary
nokia 9 renders leak shows thin bezels dual cameras
topbanner topbanner

More News from this section

Subscribe by Email