Saturday December 15th, 2018 - 3:23:am
topbanner

നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയിലെത്തും; വില 23,999 രൂപ

suji
നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയിലെത്തും; വില 23,999 രൂപ

ഇന്ത്യയില്‍ പുതിയ നോക്കിയ ഫോണ്‍ അവതരിപ്പിക്കുന്നു. നോക്കിയ 8.1 മോഡലാണ് ഇന്ത്യയില്‍ ഈ മാസം ലോഞ്ച് ചെയ്യുന്നത്. അഭ്യൂഹങ്ങള്‍ അനുസരിച്ച് 23,999 രൂപയാകും ഈ ഫോണിന് വില. ആന്‍ഡ്രോയ്ഡ് 1ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് എത്തുമെന്നാണ് ചില ഗാഡ്ജറ്റ് സൈറ്റുകള്‍ നല്‍കുന്ന സൂചന.

ഷിയോമി പോകോ എഫ്1ന് പുറമെ നോക്കിയയുടെ സ്വന്തം 7 പ്ലസിനും എതിരാളിയായാണ് പുതിയ ഫോണ്‍ എത്തുക. ഡിസൈനിലും, ഉപയോഗത്തിലെ അനായാസതയിലും കൃത്യത പാലിക്കുന്ന നോക്കിയ 8.1ലും ആ പതിവ് നിലനിര്‍ത്താനാണ് ശ്രമിക്കുക. ചൈനയില്‍ ഇറങ്ങിയിട്ടുള്ള നോക്കിയ എക്‌സ്7 അടിസ്ഥാനമാക്കിയാകും പുതിയ ഫോണ്‍ അവതരിപ്പിക്കുക.

അതുകൊണ്ട് തന്നെ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍, 128 ജിബി സ്റ്റോറേജ്, 4ജിബി റാം, 6.1 ഇഞ്ച് സ്‌ക്രീന്‍ എന്നിവയും പ്രതീക്ഷിക്കുന്നു. ഫുള്‍എച്ച്ഡി റെസൊലൂഷനുള്ള സ്‌ക്രീനാകും 8.1ല്‍ ഉള്‍പ്പെടുക. കൂടാതെ 3500 എംഎഎച്ച് ബാറ്ററിയും കരുത്ത് പകരും.

ഡ്യുവല്‍ റിയര്‍ ക്യാമറ പിന്‍ഭാഗത്ത് എത്തും. 13 എംപി, 12എംപി ഇമേജ് സെന്‍സറുള്ള ക്യാമറയ്‌ക്കൊപ്പം 24 എംപി സെന്‍സറുള്ള സെല്‍ഫി ക്യാമറയാകും നോക്കിയ 8.1ല്‍ ഉള്‍പ്പെടുന്നത്.

 

 

Read more topics: nokia 8.1,launch india
English summary
nokia 8.1 may launch in india on november 28
topbanner

More News from this section

Subscribe by Email