topbanner
Wednesday December 13th, 2017 - 5:12:am
topbanner
topbanner

ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 വ്യാഴാഴ്ച മുതല്‍ വിപണിയില്‍ നിന്നും സ്വന്തമാക്കാം

Jikku Joseph
ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 വ്യാഴാഴ്ച മുതല്‍ വിപണിയില്‍ നിന്നും സ്വന്തമാക്കാം

ന്യൂഡല്‍ഹി: നോക്കിയ തങ്ങളുടെ ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 വിപണിയിലെത്തിക്കുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തി വീണ്ടും ഫോണ്‍ വിപണിയിലെത്തുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പന നടത്തില്ലെങ്കിലും മെയ് 18 വ്യാഴാഴ്ച മുതല്‍ കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോക്കിയ വീണ്ടും സ്വന്തമാക്കാം. ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു പറയേണ്ടത് ഫേണിന്റെ മോഡല്‍ നമ്പര്‍ തന്നെയാണ് ഫോണിന്റെ വിലയും എന്നതാണ്. 3310 രുപയാണ് ഫോണിന്റെ വില.

ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് കളറുകളിലാണ് ഇത്തവണ 3310 വിപണണിയിലെത്തിയത്. മൊബൈല്‍ ഉപഭോഗത്തിലെ ഗൃഹാതുരത്വത്തെ ഓര്‍മിപ്പിച്ച് കൊണ്ട് ഇരപിടിക്കുന്ന പാമ്പ് ഗെയിമും, 2ജി ഇന്റര്‍നെറ്റ് സപ്പോര്‍ട്ടും പുതിയ 3310 വാഗ്ദാനം ചെയ്യുന്നുണ്ട്. യു.എസ്.ബി ചാര്‍ജിംഗ് മോഡ്, 2 മെഗാപിക്‌സല്‍ ബാക് കാമറ, 2.40 ഇഞ്ച് ഡിസ്‌പ്ലേ, 1200എംഎഎച്ച് ബാറ്ററി എന്നിവയും പുതിയ ഫോണിന്റെ പ്രത്യേകതയാണ്.

ഒരാഴ്ച ബാറ്ററി ആയുസ്സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിഎസ്എം മൊബൈല്‍ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 2000 സെപ്റ്റംബര്‍ ഒന്നിനായിരുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 12.6 കോടി പഴയ നോക്കിയ 3310 ഫോണുകളെങ്കിലും കമ്പനി വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ കൂടെ 3310 ന് വലിയ പ്രചാരണം ലഭിച്ചതും.

English summary
nokia 3310 reached in stock market
topbanner topbanner

More News from this section

Subscribe by Email