Friday November 16th, 2018 - 3:48:pm
topbanner

മതിലുകള്‍ക്കപ്പുറം നിന്നാലും ഇനി നിങ്ങളുടെ ശരീര ചലനങ്ങള്‍ കാണാന്‍ സാധിക്കും; ദേ ഇങ്ങനെ

Jikku Joseph
മതിലുകള്‍ക്കപ്പുറം നിന്നാലും ഇനി നിങ്ങളുടെ ശരീര ചലനങ്ങള്‍ കാണാന്‍ സാധിക്കും; ദേ ഇങ്ങനെ

മതിലുകള്‍ക്കപ്പുറം നിന്നാലും ശരീര ചലനങ്ങള്‍ കാണാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. റേഡിയോ ആവൃതി തരംഗങ്ങള്‍ ഉപയോഗിച്ചാണ് മതിലിനപ്പുറം നില്‍ക്കുന്നയാള്‍ എവിടെയാണെന്ന് അറിയുന്നതും അതിനനുസരിച്ച് നിങ്ങളുടെ ശരീരത്തിന്റെ സ്റ്റിക്ക് ഫിഗര്‍ അഥവാ ആര്‍എഫ് പോസ് നിര്‍മ്മിക്കുകയുമാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.

പ്രത്യേകം തയ്യാറാക്കിയ ന്യൂറല് നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ആളുകളുടെ ശരീരത്തില് നിന്നും പ്രതിഫലിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ വിശകലനം ചെയ്യുന്നത്. അതുവഴി അവര് നടക്കുന്നതിന്റേയും നില്ക്കുന്നതിന്റേയും ഇരിക്കുന്നതിന്റേയുമെല്ലാം സ്റ്റിക്ക് ഫിഗര്‍ നിര്‍മിക്കാന്‍ സാധിക്കും. ആളുകളുടെ ചലനത്തിനനുസരിച്ച് സ്റ്റിക്ക് ഫിഗറില് മാറ്റവുമുണ്ടാവും.

അതായത് മതിലുകള്‍ക്കുള്ളിലൂടെ കാണാനുള്ള കഴിവല്ല, ചലനങ്ങള്‍ തിരിച്ചറിഞ്ഞ് മതിലുകള്‍ക്കപ്പുറം നടക്കുന്നതെന്തെന്ന് മനസിലാക്കാനുള്ള ശേഷിയാണ് ഈ സാങ്കേതിക വിദ്യയ്ക്കുള്ളത്. ഒരുപാട് നാളത്തെ പരിശീലനങ്ങള്‍ക്കൊടുവിലാണ് ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ ഇതിനായി ഗവേഷകര്‍ പ്രാപ്തമാക്കിയതെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Read more topics: technology, body, through, walls
English summary
new technology can see your body through walls
topbanner

More News from this section

Subscribe by Email