Saturday November 17th, 2018 - 6:39:pm
topbanner

ലോഞ്ചിന് മുമ്പെ നോക്കിയ X സവിശേഷതകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

Jikku Joseph
ലോഞ്ചിന് മുമ്പെ നോക്കിയ X സവിശേഷതകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

വരാനിരിക്കുന്ന നോക്കിയ എക്സ് സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. മെയ് 16 നായിരുന്നു ലോഞ്ച് നിശ്ചയിച്ചിരുന്നത്. ചൈനീസ് സെര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENAA യിലാണ് നോക്കിയ X പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നോക്കിയ X മുന്‍മോഡലുകളെ അപേക്ഷിച്ച് ഒരുപിടി മാറ്റങ്ങളുമായാണ് എത്തുന്നത് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാക്കാം. ക്യാമറ, ഡിസൈന്‍, ഹാര്‍ഡ്വെയര്‍ എന്നിവയിലെല്ലാം ആ മാറ്റങ്ങള്‍ പ്രകടമാണ്. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ടിഎഫ്ടി ഡിസ്‌പ്ലെയാണ് ലഭിക്കുന്നത്.

1.8GHz ഒക്ട കോര്‍ SoC, ആന്‍ഡ്രോയിഡ് 8.1.0 ഓറിയോ, 3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി സ്റ്റോറേജ്, 16 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

നോക്കിയ എക്സ് രണ്ട് 16 മെഗാപിക്സല്‍ സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. ഫ്രണ്ട് ക്യാമറ സ്പെസിഫിക്കേഷനുകള്‍ പുറത്തുവന്നിട്ടില്ല. 4 ജി VoLTE, ബ്ലൂടൂത്ത്, യുഎസ്ബി ,ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഈ മോഡലില്‍ ഉണ്ടാകും.

English summary
new model nokia nokia-x specification
topbanner

More News from this section

Subscribe by Email