topbanner
Tuesday June 27th, 2017 - 7:37:pm
topbanner

നിലവിലുള്ളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനം നെതര്‍ലന്‍ഡ് ഗവേഷകര്‍

Jikku Joseph
നിലവിലുള്ളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനം നെതര്‍ലന്‍ഡ് ഗവേഷകര്‍

ലണ്ടന്‍: നിലവിലുള്ളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനം നെതര്‍ലന്‍ഡ് ഗവേഷകര്‍ വികസിപ്പിച്ചു. ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വൈഫൈ സംവിധാനവുമായി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ബന്ധിപ്പിക്കാനാകും. മാത്രമല്ല വേഗതയില്‍ കുറവും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ സവിഷേഷത.

ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ വൈഫൈ സംവിധാനം കണ്ടുപിടിച്ചത്. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണ് ഗവേഷകര്‍ ഇതിന് അവകാശപ്പെടുന്നത്. മാത്രമല്ല ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗതയും ഡേറ്റയും ലഭിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ലോകമൊട്ടാകെ വൈഫൈ അതിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടും ഒന്നിലധികം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വൈഫൈ വഴി ബന്ധിപ്പിക്കുമ്പോഴും ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്ന പശ്ചാത്തലത്തിലാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സൈബര്‍ വിഗദ്ധര്‍ അന്വേഷിച്ചു കൊണ്ടിരുന്നത്. വൈഫൈ ഉപകരണങ്ങള്‍ ഉയര്‍ന്ന തോതിലാണ് ഡേറ്റ ചിലവാക്കുന്നത്. ഇതിന് ഇന്‍ഫ്രാ റെഡ് വൈഫൈ നല്ലൊരു പരിഹാരമാണ്. എയിന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഓരോ സെക്കന്‍ഡിലും 40ജിബി ഡേറ്റ കൈമാറ്റം ചെയ്യുന്ന ഇന്‍ഫ്രാ റെഡ് വൈഫൈ വികസിപ്പിച്ചെടുത്തത്.

വളരെ കുറഞ്ഞ ചിലവില്‍ ഇത് സ്ഥാപിക്കാമെന്നും ഇവര്‍ പറയുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ അടങ്ങുന്നതാണ് സംവിധാനം. ഈ ലൈറ്റ് ആന്റിനകള്‍ സീലിങ്ങില്‍ ഉറപ്പിക്കാം. ഇതില്‍ നിന്ന് വിവിധ തരംഗ ദൈര്‍ഘ്യത്തിലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറത്തേക്ക് വരും. ഓരോ കോണിലേക്കും എത്തുന്ന വികിരണത്തിന്റെ തരംഗ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ടായിരിക്കും. അതിനാല്‍ നിലവിലുള്ളതിനേക്കാള്‍ കുടുതല്‍ ദൂരത്തില്‍ വൈഫൈ എത്തിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും.

നിലവിലുള്ള വൈഫൈ സംവിധാനം 2.5 മുതല്‍ അഞ്ച് ജിഗാഹെട്‌സ് വരെയുള്ള തരംഗ ദൈര്‍ഘ്യത്തിലുള്ള റേഡിയോ സിഗ്‌നലിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനം 1,500 നാനോമീറ്റര്‍ മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ്. 200 ടെറാഹെട്‌സ് ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം. അതിനാല്‍ ഡേറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

English summary
new infra red internet technology