topbanner
Sunday February 18th, 2018 - 2:28:pm
topbanner
Breaking News

എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തി

Jikku Joseph
എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തി

ബെര്‍ലിന്‍: ഫ്രോണ്‍ ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് നിര്‍മിച്ച എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തി. ലോകത്ത് ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആയാണ് എംപി3 കടന്നുവന്നതും പിന്നീട് പ്രചാരത്തിലായതും. എംപി3യേക്കാളും മികച്ച ശബ്ദാനുഭവം നല്‍കുന്ന എഎസി അത്ര പ്രചാരത്തിലായിട്ടില്ല. ഇതാണ് എംപി3യുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളുടെ ലൈസന്‍സുകള്‍ കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

നല്ല ശബ്ദാനുഭവം നല്‍കാന്‍ കഴിയുന്ന എഎസി ഫയല്‍ ഫോര്‍മാറ്റിന് പ്രാധാന്യം നല്‍കാന്‍ വേണ്ടിയാണ് കമ്പനി എംപി3 ഉപേക്ഷിച്ചത്. എഎസി എന്നാല്‍ അഡ്വാന്‍സ്ഡ് ഓഡിയോ കോഡിംഗ്. ഓഡിയോ ഫയല്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചായിരുന്നു എഎസിയുടെ കടന്നുവരവ്. എപി3യുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശബ്ദഗുണം നല്‍കാന്‍ എഎസിക്കു കഴിയും.

Read more topics: mp3 format, stopping work, music
English summary
mp3 format is stopping work
topbanner

More News from this section

Subscribe by Email