Friday December 14th, 2018 - 10:39:pm
topbanner

മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയിലെത്തുന്നു; വില 15000ല്‍ താഴെ

suji
മോട്ടോറോളയുടെ വണ്‍ പവര്‍ ഇന്ത്യയിലെത്തുന്നു; വില 15000ല്‍ താഴെ

ദില്ലി: ലെനോവോ ഉടമസ്ഥതയിലുള്ള മോട്ടോറോള പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യയിലെത്തുന്നു. മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനാണ് ഉദ്ദേശം. മോട്ടോറോള വണ്‍ പവര്‍ ബെര്‍ലിന്‍ ഐഎഫ്എ 2018ല്‍ വെച്ചാണ് പുറത്തിറക്കിയത്. 15000 രൂപയില്‍ താഴെ വിലയ്ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

6.2 ഇഞ്ച് മാക്‌സ് വിഷന്‍ ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയാണ് മോട്ടോറോള വണ്‍ പവറിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 1.8ജിഎച്ച്ഇസഡ് ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിനുള്ളത്. 64 ജിബി ബില്‍റ്റിന്‍ സ്‌റ്റോറേജും, ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് ദിവസത്തേക്ക് ആയുസ്സുണ്ടാകുമെന്നും കമ്പനി പറയുന്നു.

ടര്‍ബോപവര്‍ ചാര്‍ജ്ജറില്‍ 15 മിനിറ്റ് കൊണ്ട് ആറ് മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. 16എംപി, 5എംപി റിയര്‍ ക്യാമറകളും, 12എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 9 പൈ വേര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ആദ്യത്തെ മോട്ടോ ഫോണാണിത്.

 

Read more topics: motorola, India
English summary
motorola one power coming to India on september 24
topbanner

More News from this section

Subscribe by Email