topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

വിന്‍ഡോസ് ഫോണ്‍ യുഗം അവസാനിച്ചു; ഇനി ഇരട്ടക്കുതിരകളുടെ കടുത്ത മത്സരം

Jikku Joseph
വിന്‍ഡോസ് ഫോണ്‍ യുഗം അവസാനിച്ചു; ഇനി ഇരട്ടക്കുതിരകളുടെ കടുത്ത മത്സരം

വിന്‍ഡോസ് 10 മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇനി പുതുക്കുകയോ പുതിയ ഫോണുകള്‍ നിര്‍മിക്കുകയോ ചെയ്യില്ലെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. എന്നാല്‍, നിലവിലുള്ള ഉപയോക്താക്കള്‍ക്കായി ബഗ് ഫിക്സുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും സൃഷ്ടിക്കുമെന്നും കമ്പനി പറഞ്ഞു. ഒരു കൊല്ലത്തിലേറെയായി യാതൊരു അനക്കവുമില്ലാതിരുന്നെങ്കിലും ഇത് ആദ്യമായാണ് കമ്പനി ഔദ്യോഗികമായി മൈക്രോസോഫ്റ്റ് ഇതെക്കുറിച്ചു പ്രതികരിക്കുന്നത്.

ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന നോക്കിയയെ വിഴുങ്ങിയ മൈക്രോസോഫ്റ്റ് ആണ് ഇപ്പോള്‍ കട പൂട്ടുന്നുവെന്നു പറയുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ കാര്യമായി ശോഭിക്കാതിരുന്ന കമ്പനി ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആഘാതത്തില്‍ തളര്‍ന്നു നിന്നിരുന്ന നോക്കിയയുമായി ആദ്യം ധാരണയില്‍ എത്തുകയും പിന്നീട് ഏറ്റെടുക്കുകയുമായിരുന്നു. ധാരണയിലെത്താനുള്ള കാരണം നോക്കിയയുടെ തലപ്പത്തേക്ക് മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്റെ മുന്‍ തലവന്‍ സ്റ്റീവന്‍ എലോപ് 2010ല്‍ എത്തിയതായിരുന്നു. ഇത് അന്നത്തെ മൈക്രോസോഫ്റ്റ് മേധവി സ്റ്റീവ് ബോള്‍മറുമായി നോക്കിയയുടെ ഇടപെടല്‍ എളുപ്പമാക്കി.

2010ല്‍ നോക്കിയയ്ക്ക് ആന്‍ഡ്രോയിഡോ, വിന്‍ഡോസോ തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ എലോപിന്റെ മേല്‍നോട്ടത്തിലുള്ള കമ്പനി വിന്‍ഡോസ് തിരഞ്ഞെടുക്കുകയായിരുന്നു. ഇനി മൊബൈല്‍ രംഗം മൂന്നു കുതരികളുടെ മത്സരമായിരിക്കും എന്നൊക്കെ അന്നു വീമ്പിളക്കിയെങ്കിലും മൈക്രോസോഫ്റ്റിനോ, നോക്കിയയുടെ ടീമിനോ ആപ്പിള്‍ ഉപകരണങ്ങളുടെയോ സാംസങ്ങിന്റെ ഫോണുകളുടെയോ പകിട്ടു കുറയ്ക്കുന്ന ഒന്നും പുറത്തിറക്കാന്‍ സാധിച്ചില്ല.

മൊബൈലില്‍ ഇപ്പോഴത്തെ വിന്‍ഡോസ് സാന്നിധ്യം ഏകദേശം ഒരു ശതമാനമൊക്കെയാണ്. നോക്കിയയെ ഏറ്റെടുക്കുക വഴി 7.2 ബില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ പോക്കറ്റില്‍ നിന്നു ചോര്‍ന്നത്. 2014ല്‍ ആണ് ഡീല്‍ പൂര്‍ത്തിയാക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ വിജയിക്കാതിരുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും മൈക്രോസോഫ്റ്റിന്റെ താത്പര്യ കുറവു തന്നെ. ഹാര്‍ഡ്വെയര്‍ പ്രചരിപ്പിക്കുയോ ആപ് നിര്‍മാതക്കളെ വന്‍തോതില്‍ ആകര്‍ഷിക്കുകയോ ചെയ്യാതിരുന്നത് വിന്‍ഡോസ് വണ്ടി ഗര്‍ത്തത്തിലേക്കാണ് ഓടുന്നത് എന്നതിനു തെളിവായിരുന്നു. എന്നാല്‍ ഹാര്‍ഡ്വെയര്‍ ടീം നല്ല പണിയെടുത്തിരുന്നു. നോക്കിയ പ്യൂവര്‍ വ്യൂവിന്റെ ക്യാമറാ മികവ് തങ്ങളുടെ ഒരു ശക്തിയാക്കാനൊന്നും മൈക്രോസോഫ്റ്റ് ശ്രമിച്ചില്ല.

നല്ല ഫോണ്‍ മോഡല്‍ സൃഷ്ടിക്കാനായില്ല എന്നതാണ് മറ്റൊരു കാരണമായി പറയാം. മറ്റൊരു കാരണമായി എടുത്ത് പറയേണ്ടത് ഗൂഗിളിന്റെ ശത്രുതയാണ്. ചുരുക്കി പറഞ്ഞാല്‍ കാര്യമായി ആര്‍ക്കും താത്പര്യമില്ലാതിരുന്ന ഒരു മൊബൈല്‍ പ്ലാറ്റ്ഫോം ഇനി ഉണ്ടാവില്ല. ഇരട്ടക്കുതിരകളുടെ മത്സരം തുടരും.

English summary
microsoft finally announced windows phone is dead
topbanner topbanner

More News from this section

Subscribe by Email