Saturday November 17th, 2018 - 12:18:pm
topbanner

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ക്യാന്‍വാസ് 2 പ്ലസ് വിപണിയില്‍

Jikku Joseph
മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ക്യാന്‍വാസ് 2 പ്ലസ് വിപണിയില്‍

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ക്യാന്‍വാസ് 2 പ്ലസ് വിപണിയില്‍. 8,999 രൂപയാണ് ഫോണിന്റെ വില. എല്ലാ റീടെയില്‍ ഔട്ട്ലെറ്റിലും ഫോണ്‍ ലഭ്യമാവും. ഏറ്റവും നൂതനമായ ഫീച്ചറുകള്‍ കുറഞ്ഞവിലയില്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് പുതിയ സ്മാര്‍ട്ഫോണിലൂടെ മൈക്രോ മാക്സ്.

18:9 അനുപാതത്തില്‍ 480x854 പിക്സല്‍ റസലൂഷനിലുള്ള 5.0 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ഇന്‍ഫിനിറ്റി സ്‌ക്രീന്‍, ഫെയ്സ് അണ്‍ലോക്ക്, ആകര്‍ഷകമായ ബാറ്ററി എന്നീ ഫീച്ചറുകളുണ്ട്. 22 പ്രാദേശിക ഭാഷകളും ഫോണില്‍ ലഭ്യമാണ്.

എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപ്കിസല്‍ റെയര്‍ ക്യാമറ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ടാവും. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുള്ളത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍.

English summary
micromax canvas 2 plus with 18:9 display, selfie flash launched
topbanner

More News from this section

Subscribe by Email