Wednesday November 14th, 2018 - 7:03:am
topbanner

ഭാരത് 5ന്റെ പിന്‍ഗാമി ഭാരത് 5പ്ലസിനെ മൈക്രോമാക്‌സ് വിപണിയില്‍ എത്തിക്കുന്നു

Jikku Joseph
ഭാരത് 5ന്റെ പിന്‍ഗാമി  ഭാരത് 5പ്ലസിനെ മൈക്രോമാക്‌സ് വിപണിയില്‍ എത്തിക്കുന്നു

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിപണിയിലെത്തിയ ഭാരത് 5-ന്റെ പിന്‍ഗാമി  ഭാരത് 5 പ്ലസിനെ മൈക്രോമാക്‌സ് വിപണിയില്‍ അവതരിപ്പിക്കന്നു. ഇതിനകം തന്നെ കമ്പനി വെബ്‌സൈറ്റില്‍ ഭാരത് 5 പ്ലസ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

എന്നാല്‍ അവതരണം, വില എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഹൈലേറ്റ് 5000 എംഎഎച്ച് ബാറ്ററിയാണ്.

5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഫോണിന് ലഭിക്കുന്നത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 8MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്.ഡി ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

English summary
micromax bharat 5plus with 5000mah battery now listed on company
topbanner

More News from this section

Subscribe by Email