topbanner
Friday March 24th, 2017 - 3:40:pm
topbanner

ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അജ്ഞാത മാല്‍വെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്തി

Jikku Joseph
ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അജ്ഞാത മാല്‍വെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്തി

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാകുന്ന ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അജ്ഞാത മാല്‍വെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. പ്ലേറ്റോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്സ് എന്ന സ്വകാര്യ ബ്ലോഗിലെ പോസ്റ്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 132 ആപ്ലിക്കേഷനുകളില്‍ മാല്‍വെയറുകള്‍ ബാധിച്ചിട്ടുണ്ടെന്ന വിവരം പുറത്ത് കൊണ്ടുവന്നത്.

ഈ മാല്‍വെയറുകള്‍ വിന്‍ഡോസ് സോഫ്റ്റവേയറുകളെടയും ബാധിക്കുമെന്നതിനാല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുവാന്‍ സാധ്യതയുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു പ്രാദേശിക മേഖലയെ അടിസ്ഥാനമായി ലഭിക്കുന്ന ആപ്ലിക്കേഷനിലാണ് മാല്‍വെയറുകളുടെ സാന്നിദ്ധ്യം ശക്തമായിരിക്കുന്നത്.

എച്ച്ടിഎംഎല്‍ ഫയലുകളില്‍ പൊതുവായി രാംനിറ്റ് വൈറസുകള്‍ കടന്നകൂടിയതാണ് മാല്‍വെയറുകള്‍ പടരുന്നതിനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇവ ഫോണിലേക്ക് കടക്കുന്നത് വഴി ഹാര്‍ഡ് ഡ്രൈവുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
malware founded in google play store
topbanner topbanner

More News from this section

Subscribe by Email