Monday November 19th, 2018 - 12:46:pm
topbanner

ലെനോവ K8 പ്ലസിന്റെ വില വെട്ടി കുറച്ചു

Jikku Joseph
ലെനോവ K8 പ്ലസിന്റെ വില വെട്ടി കുറച്ചു

ലെനോവോ K8 പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ വില വെട്ടി കുറച്ചു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ലെനോവോ K8 പ്ലസ് 3 GB റാം, 4 GB റാം വേരിയന്റുകളില്‍ വിപണിയില്‍ എത്തിയത്. K8 പ്ലസ് 3GB റാം വേരിയന്റിന്റെ വിലയാണ് ഇപ്പോള്‍ ലെനോവോ കുറച്ചിരിക്കുന്നത്. 10,999 രൂപ വിലയില്‍ എത്തിയ K8 പ്ലസിന് 7,999 രൂപയാണ് ഇപ്പോഴത്തെ വില.

വിലക്കിഴിവിന് പുറമേ ആകര്‍ഷകമായ നിരവധി ഓഫറുകളും ലെനോവോ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 2667 രൂപ മുതലുള്ള ഇഎംഐ തെരഞ്ഞെടുക്കാം. പഴയ ഫോണ്‍ മാറ്റിയെടുക്കുമ്പോള്‍ 3,000 രൂപ അധിക കിഴിവ് ലഭിക്കും. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5 ശതമാനം വലിക്കിഴിവും ലഭിക്കും.

5.2 ഇഞ്ച് ഡിസ്‌പ്ലെ, ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജ25 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 7.1.1 നുഗട്ട്, 13MP/5MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

 

English summary
lenovo K8 plus available with limited period discount on flipkart
topbanner

More News from this section

Subscribe by Email